പൂപ്പാറ വില്ലേജാഫീസില്‍ മദ്യപ സംഘത്തിന്റെ ഗുണ്ടാ വിളയാട്ടം; സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെ ആക്രമിച്ചു; ഓഫീസിന്റെ ജനലുകള്‍ അടിച്ചു പൊട്ടിച്ചതും കംപ്യൂട്ടറും ഫയലുകളും നശിപ്പിച്ചതും മൂവര്‍ സംഘം
സ്വന്തം ലേഖിക
മൂന്നാര്‍ : പൂപ്പാറ വില്ലേജാഫീസില്‍ മദ്യപ സംഘത്തിന്റെ ഗുണ്ടാ വിളയാട്ടം.
സ്വകാര്യ ഭൂമിയുടെ രേഖകളുമായി ബന്ധപ്പെട്ടാണ് ആക്രമണം നടത്തിയത്. ഭൂമിയുടെ റെക്കാര്‍ഡ് ഓഫ് റെജിസ്റ്ററിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട്‌കൊണ്ടു അപേക്ഷ സമര്‍പ്പിച്ചിരുന്നു.
അപേക്ഷയില്‍ പറയുന്ന സ്ഥലവും ഇവര്‍ ആവശ്യപ്പെടുന്ന രേഖയുടെ സ്ഥലവും രണ്ടാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായി. അതുകൊണ്ട് വ്യക്തമായി അന്വേഷണം നടത്തിയ ശേഷം രേഖകള്‍ തരാമെന്ന് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ ക്ഷുഭിതരായ മൂവര്‍ സംഘം ഓഫീസിന്റെ ജനലുകള്‍ അടിച്ചു പൊട്ടിക്കുകയും കംപ്യൂട്ടറും ഫയലുകളും നശിപ്പിക്കുകയും ചെയ്തു. ഓഫീസിലുണ്ടായിരുന്ന സ്‌പെഷ്യല്‍ വില്ലേജാഫീസര്‍ എം.എസ്.ബിജുവിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി വില്ലേജ് ഓഫീസര്‍ പവിത്രന്‍ പറഞ്ഞു.
സംഭവമറിഞ്ഞു ഉടുമ്ബന്‍ചോല തഹസില്‍ദാരും വില്ലേജോഫീസിലെത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ശാന്തന്‍പാറ സിഐ.യ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തഹസീല്‍ദാര്‍ നിജുകുര്യന്‍ പറഞ്ഞു.