Spread the love

മറയൂർ: ബൈക്കില്‍ യാത്ര ചെയ്തവരുടെ പിന്നാലെ ഓടി പടയപ്പ.

video
play-sharp-fill

കഴിഞ്ഞ ഒരാഴ്ചയായി പാമ്പന്മലയില്‍ കണ്ട പടയപ്പ എന്ന ഒറ്റയാൻ ഇന്നലെ വൈകിട്ട് അഞ്ചിനാണ് പശുവിനു തീറ്റപ്പുല്ലുമായിപ്പോയ ബൈക്ക് യാത്രക്കാരെ ഓടിച്ചത്.

ബൈക്ക് താഴെയിട്ട് ഓടിയ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാമ്പന്മല സ്വദേശികളായ പരമശിവൻ (48), രഞ്ജിത്ത് (35) എന്നിവരെയാണ് പടയപ്പ ഓടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറയൂർ മൂന്നാർ റോഡില്‍ നിന്നു പാമ്പന്മലയിലേക്ക് പോക്കറ്റ് റോഡിലൂടെ പോകവേയാണു 10 മീറ്റർ മാത്രം അകലെ പടയപ്പ നില്‍ക്കുന്നത് കണ്ടത്. ബൈക്ക് താഴെയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ പടയപ്പ പിന്തുടർന്നു.

ഈ സമയത്ത് മറയൂർ മൂന്നാർ മേഖലയില്‍ നിന്ന് ഒട്ടേറെ സ്‌കൂള്‍ കുട്ടികളും ഇവിടെ എത്തിയിരുന്നു. പടയപ്പയെ ഭയന്ന് വിദ്യാർത്ഥികള്‍ സ്‌കൂളില്‍ പോകുന്നതു വരെ നിർത്തിയതായി പ്രദേശവാസികള്‍ പറയുന്നു.