
കോട്ടയം: കേരള എന്‍ജിഒ യൂണിയൻ 63-ാം സംസ്ഥാന സമ്മേളനം 11 മുതൽ 13 വരെ കോട്ടയത്ത് നടക്കും. പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, പ്രഭാഷണം, സെമിനാർ, വനിതാ സമ്മേളനം, സുഹൃദ് സമ്മേളനം തുടങ്ങിയവയാണു പ്രധാന പരിപാടികൾ.
സമ്മേളനത്തിന്റെ വിളംബരമായി ഒമ്പതിനു വൈകുന്നേരം അഞ്ചിന് സിവിൽ സ്റ്റേഷനില്‍നിന്നും കോട്ടയം ടൗണിലേക്ക് വിളംബര ജാഥ നടക്കും.
11നു രാവിലെ പതാക ഉയർത്തൽ, തുടർന്ന് സംസ്ഥാന കൗൺസിൽ യോഗം. ഉച്ചകഴിഞ്ഞ് മൂന്നിനു പ്രകടനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

4.30ന് പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി, മാത്യു ടി. തോമസ്, ഡോ. വർഗീസ് ജോർജ് , എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.
12നു രാവിലെ ഒമ്പതിനു പ്രതിനിധി സമ്മേളനം സിദ്ധാര്‍ഥ് വരദരാജന് ഉദ്ഘാടനം ചെയ്യും. വി.എന്‍. വാസവന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ശ്രീകുമാര്‍, പ്രസിഡന്റ് ടി.കെ.എ. ഷാഫി തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് 12ന് സെമിനാര്‍ കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. സുഹൃദ് സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ.എന്‍. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. 13നു രാവിലെ പി. രാജീവ് പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് പുതിയ ഭാരവാഹികളെയും സംസ്ഥാന കൗണ്‍സിലിനെയും തെരഞ്ഞെടുക്കും.






