Spread the love

അന്തരിച്ച നടന്‍ സലിം കുമാറിനെ അനുസ്മരിച്ച് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ചിരിക്കും ഹാസ്യത്തിനും പുതിയൊരു ഭാവം നല്‍കിയ അതുല്യ പ്രതിഭയാണ് സലിം കുമാറെന്ന് സുരേഷ് ഗോപി പറഞ്ഞു. സിനിമയില്‍ ഇനിയും കീഴടക്കാന്‍ കഴിയാത്ത ഹാസ്യ രാജാക്കന്മാരുണ്ട്. അവരില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന ആളാണ് സലിം കുമാറെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയില്‍ എത്തി സലിം കുമാറിന് അന്തിമോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ പ്രതികരണം. സലിം കുമാറിന്റെ രാഷ്ട്രീയവുമായി ചേര്‍ന്നുപോകുന്നതല്ല തന്റെ രാഷ്ട്രീയം. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ നേതാക്കളെ സ്‌നേഹിക്കുന്നതിലും കൂടുതലും തന്നെ സ്‌നേഹിച്ചു. ആ ഒരു ബന്ധമാണ് അറ്റുപോയത്. വേര്‍പെട്ട് പോകുന്നവന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവനാണെങ്കില്‍ വേദനയുടെ ആഘാതം വളരെ കൂടുതലായിരിക്കും. ഒരു ജനതയ്ക്ക് വലിയൊരു സന്ദേശം അവശേഷിപ്പിച്ചാണ് സലിം കുമാര്‍ യാത്രയാകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

video
play-sharp-fill

അതേസമയം, സലിം കുമാറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതിയോടെ നടക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പറവൂരിലെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം നടക്കുക. പൊലീസ് ബ്യൂഗിള്‍ സല്യൂട്ട് നല്‍കും. മരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്‌കരിക്കണമെന്ന് സലിം കുമാര്‍ മുന്‍പ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. വീട്ടുവളപ്പില്‍ സംസ്‌കരിക്കണമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും.