
കൊച്ചി: റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂവിന് പരിഹാരമായി അത്യാധുനിക ഡിജിറ്റല്‍ സംവിധാനമൊരുക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു.
ഇതിന്റെ ഭാഗമായി രാജ്യത്തെ ആദ്യത്തെ ‘റെയില്‍വണ്‍ സെല്‍ഫ് ടിക്കറ്റിംഗ് സോണ്‍’ കേരളത്തില്‍ സ്ഥാപിക്കും. ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം ജംഗ്ഷന് തുടങ്ങിയ സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
ഡിജിറ്റല്‍ ടിക്കറ്റിംഗ് രീതികള്‍ക്ക് യാത്രക്കാര്‍ക്കിടയില്‍ ഏറിവരുന്ന ജനപ്രീതി പ്രയോജനപ്പെടുത്താനും, നിത്യയാത്രക്കാരുടെ സമയലാഭത്തിനും ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമാണ് റെയില്‍വേ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിക്കാണ് പദ്ധതിയുടെ കരാര്‍ നല്‍കിയിരിക്കുന്നത്. വരാനിരിക്കുന്ന ഓണത്തിന് മുന്പായിത്തന്നെ ഈ സെല്‍ഫ് ടിക്കറ്റിംഗ് സോണുകള്‍ പൂര്‍ണ്ണ സജ്ജമാക്കാനാണ് റെയില്‍വേയുടെ തീരുമാനം.







