video
play-sharp-fill

ഭാര്യയെ കാണാനില്ലെന്ന് പരാതി; അന്വേഷണത്തില്‍ യുവതി പോലീസുകാരനൊപ്പമെന്ന് കണ്ടെത്തൽ; മൂന്നാറില്‍ കറങ്ങി നടക്കുന്ന കമിതാക്കളെ പിടികൂടാനാകാതെ പോലീസ്….!

ഭാര്യയെ കാണാനില്ലെന്ന് പരാതി; അന്വേഷണത്തില്‍ യുവതി പോലീസുകാരനൊപ്പമെന്ന് കണ്ടെത്തൽ; മൂന്നാറില്‍ കറങ്ങി നടക്കുന്ന കമിതാക്കളെ പിടികൂടാനാകാതെ പോലീസ്….!

Spread the love

സ്വന്തം ലേഖിക

മൂന്നാര്‍: ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി പോലീസുകാരനൊപ്പമെന്ന് കണ്ടെത്തല്‍.

ഇവരെ പിടികൂടാൻ പോലീസ് മൂന്നാറില്‍ എത്തിയെങ്കിലും മൂന്നു തവണ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇടുക്കി ജില്ലക്കാരനായ ഒരു പൊലീസുകാരനൊപ്പമാണ് യുവതി ഇപ്പോള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുമ്പാശ്ശേരി സ്വദേശിനിയും രണ്ടു മക്കളുടെ അമ്മയുമായ യുവതിയെ കാണാനില്ലെന്ന ഭര്‍ത്താവിന്‍റെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് എല്ലാ സ്റ്റേഷനുകളിലേക്കും അറിയിപ്പുനല്‍കിയത്. കാമുകനായ മുട്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥനൊപ്പമാണ് യുവതി കടന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടത്തിയത്.

ടവര്‍ ലൊക്കേഷനില്‍ ഇരുവരും മൂന്നാറിലുള്ളതായി കണ്ടെത്തിയതോടെയാണ് എസ് ഐ അജേഷ് കെ ജോണിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. മറയൂര്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുള്ള ആളാണ് പൊലീസുകാരന്‍.

പൊലീസ് എത്തിയെന്ന് മനസിലാക്കിയ ഇയാള്‍ അവിടുന്നും മുങ്ങിയോ എന്ന സംശയത്തിലാണ് പൊലീസ്.