മുണ്ടക്കയത്ത്   വീട്ടമ്മയെയും  മകളെയും മദ്യപിച്ചെത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവം ;അയൽവാസികളായ    4 പേര്‍ അറസ്റ്റില്‍

മുണ്ടക്കയത്ത് വീട്ടമ്മയെയും മകളെയും മദ്യപിച്ചെത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവം ;അയൽവാസികളായ 4 പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

മുണ്ടക്കയം :മദ്യപിച്ചെത്തി വീട്ടമ്മയെയും മകളെയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ അയല്‍വാസികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.പറത്താനം നൂറേക്കര്‍ സുമേഷ്, വേലനിലം ഭാഗത്ത് ഷിബിന്‍, സജിത്ത്, മനോജ് എന്നിവരാണ് അറസ്റ്റിലായത്. നൂറേക്കര്‍ മന്നത്താനിയില്‍ ഉഷ, മകള്‍ ഷാലിമ എന്നിവര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഇവരുടെ വീടിന് സമീപം താമസിക്കുന്ന സുമേഷും കൂട്ടുകാരും മദ്യപിച്ച്‌ അസഭ്യം പറഞ്ഞതായും ഇത് ചോദ്യം ചെയ്തതോടെ ഇവര്‍ക്ക് നേരെ കല്ലെറിഞ്ഞെന്നുമാണ് പരാതിയില്‍ പറയുന്നത്. പൊലീസില്‍ വിവരം അറിയിച്ച ശേഷം വീടിന് പുറത്ത് ഇറങ്ങിയപ്പോള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group