മുണ്ടക്കയം കുഴിമാവില്‍ വീട്ടുമുറ്റത്ത്പു ലിയെ കണ്ട് വീട്ടമ്മ ; പൂച്ചപ്പുലി എന്ന് വനം വകുപ്പ്.ഭീതിയിൽ നാട്ടുകാർ
സ്വന്തം ലേഖകൻ
മുണ്ടക്കയം : കുഴിമാവ് 116 ഭാഗത്ത് കറിക്കറ്റൂര്‍ ബിനോജിന്റെ വീടിനു സമീപം രാത്രി പുലിയുടെ സമാനമായ ജീവിയെ കണ്ടതായി വീട്ടമ്മ. പൂച്ചപ്പുലിയാണെന്ന് വനം വകുപ്പ്.
സംഭവം ചൊവ്വാഴ്ച രാത്രി 7:30 ഓടെ വീടിന്റെ പിൻഭാഗത്തെ മുറ്റത്ത് ബിനോജിന്റെ ഭാര്യ സുനിത ഇറങ്ങിയപ്പോള്‍ മൃഗത്തെ കാണുകയായിരുന്നു. വലിയ പശുക്കിടാവിന്റെ അത്രയും വലിപ്പമുള്ള ജീവിയുടെ പുറത്ത് വരകള്‍ കണ്ടതായും വീട്ടമ്മ പറയുന്നു. ഇവര്‍ പേടിച്ച് ബഹളം വച്ചതോടെ സമീപത്തെ കാട്ടിലേക്ക് മൃഗം ഓടി മറിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പ്രദേശത്തെ മുൻപും നിരവധി ആളുകള്‍ സമാനമായി ഈ ജീവിയെ കണ്ടിട്ടുണ്ട്. പുലി തന്നെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പൂച്ചപ്പുലി ആണെന്ന് വനം വകുപ്പ് പറയുന്നു.
സര്‍ക്കാര്‍ വക തേക്ക് കൂപ്പ് വനം എന്നിവയുടെ അതിര്‍ത്തിയിലാണ് ഈ പ്രദേശം. കാട്ടുപന്നി കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളുടെ ആക്രമണം ഇവിടെ ഉണ്ടായിട്ടുണ്ട് . പുലിയുടെ സമാനമായ മൃഗത്തെ കണ്ടതോടെ ഭീതിയിലാണ് നാട്ടുകാര്‍.