play-sharp-fill
മുണ്ടക്കയം ചെന്നാപ്പാറയിൽ പുലിയിറങ്ങിയതിന് പിന്നാലെ വണ്ടൻപതാൽ തേക്കിൻകൂപ്പിൽ കടുവ ഇറങ്ങിയതായി വ്യാജ പ്രചാരണം

മുണ്ടക്കയം ചെന്നാപ്പാറയിൽ പുലിയിറങ്ങിയതിന് പിന്നാലെ വണ്ടൻപതാൽ തേക്കിൻകൂപ്പിൽ കടുവ ഇറങ്ങിയതായി വ്യാജ പ്രചാരണം

സ്വന്തം ലേഖിക

മുണ്ടക്കയം :പുലിയിറങ്ങിയ ഭീതി വിട്ടുമാറുന്നതിനു തൊട്ടു പിന്നാലെ കടുവ ഭീതിയിൽ ചെന്നാപ്പാറയിലെ പ്രേദേശ വാസികൾ .

തേക്കിന്‍കൂപ്പിലൂടെ ജനവാസ കേന്ദ്രത്തിലേക്ക് കടുവ ഇറങ്ങുന്ന തരത്തിലുള്ള വ്യാജ വിഡിയോ സമൂഹ മാധ്യങ്ങളിലൂടെ പ്രചരിച്ചതോടെ നാട് ആശങ്കയിലാണ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പ്രചരിക്കുന്ന വിഡിയോ പഴയതയാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വണ്ടന്‍പതാല്‍ ഫോറസ്റ്റ് ഓഫീസിന്റെ പരിധിയില്‍ കടുവ ഇറങ്ങി എന്ന് രീതിയിൽ പ്രചരിക്കുന്ന വിഡിയോ കണ്ട് ജനങ്ങള്‍ പരിഭ്രാന്തരാകുകയായിരുന്നു.

പ്രദേശത്തെ വാട്സ്‌ആപ് ഗ്രൂപ്പുകളിലും മറ്റു സോഷ്യല്‍ മീഡിയകളിലുമാണ് വിഡിയോ പ്രചരിക്കുന്നത് എന്നാല്‍, ഈ വിഡിയോ വടക്കേ ഇന്ത്യയിലെ ഏതോ വനം അതിര്‍ത്തി പ്രദേശത്തെതാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം..