മുണ്ടക്കയത്ത് പുറംപോക്ക് ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സംഘർഷം; പ്രതിഷേധക്കാരെ പൊലീസെത്തി ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
മുണ്ടക്കയം: മുണ്ടക്കയത്ത് പുറംപോക്ക് ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സംഘർഷം. നാളുകളായി പ്രശ്നം നിലനിന്നിരുന്ന വെള്ളനാടി മുറികല്ലുംപുറത്ത് പുറമ്പോക്ക് ഭൂമിയിലാണ് സംഘർഷം ഉണ്ടായത്. സ്ഥലം അളക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയാണ് സംഘർഷത്തിലേക്ക് വഴിമാറിയത്.
മുമ്പ് ഇവിടെ സ്ഥലം അളക്കാൻ എത്തിയ ഉദ്യോഗസ്ഥരെ ആളുകൾ തടഞ്ഞിരുന്നു. അളക്കുന്നതുമായി ബന്ധപ്പെട്ട് സമരസമിതിയും കേസിൽ കക്ഷിചേർന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സർവ്വേ നടപടികൾ നടത്തുമെന്ന് കാണിച്ച് റവന്യൂവകുപ്പ് അധികൃതർ പ്രദേശവാസികൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്ന് ഉദ്യോഗസ്ഥർ ഭൂമി അളക്കാൻ എത്തിയതാണ് സംഘർഷത്തിന് വഴിയൊരുക്കിയത്. സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുന്നതായാണ് വിവരങ്ങൾ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0