play-sharp-fill
അഞ്ചുനില മന്ദിരമുണ്ട്, എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്… ; പക്ഷേ മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രത്തിൽ മരുന്നിന് പോലും ഡോക്ടർമാരില്ലാത്ത അവസ്ഥ ; ദിനംപ്രതി ചികിത്സ തേടിയെത്തുന്നത് നാനൂറിലധികം രോഗികൾ ; മണിക്കൂറുകൾ ക്യൂ നിന്നാലും ഡോക്ടറെ കാണാനാകാതെ സ്വകാര്യ ആശുപത്രികളില്‍ അഭയം തേടുന്നവർ നിരവധി ; അധികൃതരുടെ പ്രഖ്യാപനം വെള്ളത്തിൽ വരച്ച വര പോലെയായെന്ന് രോഗികൾ

സ്വന്തം ലേഖകൻ

മുണ്ടക്കയം : തോട്ടം മേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമായ മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരുടെ എണ്ണത്തിൽ കുറവ്. ദിവസവും ഒ.പി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നത് നാനൂറിലധികം രോഗികളാണ്. എന്നാൽ പരിശോധിക്കാൻ ആകെയുള്ളത് ഒരാള്‍ മാത്രം. ഇന്നലെ രാവിലെ മുതലാണ് ഒ.പിയ്ക്ക് മുൻപില്‍ നീണ്ട ക്യൂ അനുഭവപ്പെട്ടത്. ഉച്ചയായിട്ടും പലർക്കും ഡോക്ടറെ കാണാനായില്ല.

നിരവധിപ്പേർ സ്വകാര്യ ആശുപത്രികളില്‍ അഭയം തേടി. അഞ്ചുനിലയോട് കൂടിയ പുതിയ മന്ദിരം പ്രവർത്തന സജ്ജമാകുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് ആശുപത്രിയിലെ സേവനങ്ങള്‍ പ്രയോജനപ്പെടുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. പ്രവർത്തി ദിനങ്ങളിൽ മൂന്നും അവധി ദിനങ്ങളിൽ ഒരു ഡോക്ടറും ഉണ്ടാകേണ്ട സ്ഥാനത്താണ് ഡോക്ടർമാർ ഇല്ലാത്ത അവസ്ഥ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിസ്ഥാന സൗകര്യങ്ങളെല്ലാമുണ്ടെങ്കിലും താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് നടപടികളൊന്നുമില്ല. കാഞ്ഞിരപ്പള്ളിയില്‍ ജനറല്‍ ആശുപത്രിയുള്ളതിനാല്‍ കുറഞ്ഞ ദൂരപരിധിയില്‍ വീണ്ടും ഒരു താലൂക്ക് ആശുപത്രിയോ, ജനറല്‍ ആശുപത്രിയോ അനുവദിക്കാൻ നിയമമില്ല എന്നാണ് അധിക്യതർ പറയുന്നത്

നിലവില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രി നിലവില്‍ രണ്ട് നിലകളില്‍ മാത്രമാണ് പ്രവർത്തനം. കിടത്തി ചികിത്സയ്ക്കും, മറ്റ് പ്രത്യേക വിഭാഗങ്ങള്‍ക്കും സൗകര്യമുണ്ടെങ്കിലും അതിനുള്ള സൗകര്യവും ഒരുക്കിയിട്ടില്ല. ഡയാലിസിസ് കേന്ദ്രത്തിനായി അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭ്യമായിട്ടില്ല.