play-sharp-fill
മുണ്ടക്കയം – പുഞ്ചവയല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം തിരികെ നല്‍കി മാതൃകയായി കണ്ടക്ടർ.

മുണ്ടക്കയം – പുഞ്ചവയല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം തിരികെ നല്‍കി മാതൃകയായി കണ്ടക്ടർ.

 

മുണ്ടക്കയം: മുണ്ടക്കയം – പുഞ്ചവയല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരൻ സണ്ണിയാണ് കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം തിരികെ നല്‍കി മാതൃകയായത്.ഈരാറ്റുപേട്ട പേരമ്പലത്തിൽ സുബൈറിന്‍റെ ഭാര്യ ഹുസൈനയുടെ സ്വര്‍ണ ബ്രേസ്‌ലെറ്റാണ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. ഹുസൈന ഈരാറ്റുപേട്ടയില്‍നിന്നു തേൻപുഴയിലെ കുടുംബ വീട്ടിലേക്കു വരുന്നതിനിടയിലാണ് ആഭരണം നഷ്ടമായത്.

 

 

ഈരാറ്റുപേട്ടയില്‍നിന്നു കാഞ്ഞിരപ്പള്ളിയിലേക്കും മുണ്ടക്കയത്തുനിന്നു തേൻപുഴയിലേക്കും കയറിയ ബസില്‍ അന്വേഷിച്ചെങ്കിലും ആഭരണം കണ്ടെത്താനായില്ല. കാഞ്ഞിരപ്പള്ളി – മുണ്ടക്കയം റൂട്ടില്‍ യാത്ര ചെയ്ത ബസ് ഏതാണെന്ന് ഹുസൈനയ്ക്ക് അറിയില്ലായിരുന്നു. ഒടുവില്‍ കൈവശമുണ്ടായിരുന്ന ടിക്കറ്റ് പരിശോധിച്ചാണ് ഷാജി ബസാണെന്നു മനസിലാക്കിയത്.

 

 

 

ബസിലെ ജീവനക്കാരെ വിവരം അറിയിച്ചതിനെതുടര്‍ന്നാണ് പുഞ്ചവയലില്‍ ഉണ്ടായിരുന്ന ബസില്‍ നടത്തിയ തെരച്ചിലില്‍ ഒന്നേകാല്‍ പവൻ തൂക്കമുള്ള ബ്രേസ്‌ലെറ്റ് കണ്ടക്‌ടര്‍ സണ്ണിക്ക് ലഭിക്കുകയും ചെയ്തു. ഉടൻതന്നെ ഇവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു ഹുസൈനയും സഹോദരൻ ഷക്കീര്‍ മഠത്തിലും എത്തി സ്വര്‍ണം ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group