play-sharp-fill
മുണ്ടക്കയം പശ്ചിമ കൊട്ടാരംകട ഭാഗത്ത് പതിമൂന്ന് മൂർഖൻ കുഞ്ഞുങ്ങൾ ; പിടികൂടി വനംവകുപ്പ്

മുണ്ടക്കയം പശ്ചിമ കൊട്ടാരംകട ഭാഗത്ത് പതിമൂന്ന് മൂർഖൻ കുഞ്ഞുങ്ങൾ ; പിടികൂടി വനംവകുപ്പ്

സ്വന്തം ലേഖകൻ

മുണ്ടക്കയം: പശ്ചിമ കൊട്ടാരംകട ഭാഗത്ത് നിന്നും മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി.തേക്കിൻ കൂപ്പ് അവസാനിക്കുന്ന ഭാഗത്തുള്ള തേക്കിന്റെ വേരിലെ പോടിനകത്ത് സമീപവാസികളാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് വനംവകുപ്പ് ചുമതലപ്പെടുത്തിയ സുധീഷ്,റെജി എന്നിവരെത്തി പരിശോധിച്ചപ്പോഴാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിമൂന്ന് മൂർഖൻ കുഞ്ഞുങ്ങളാണ് മാളത്തിൽ ഉണ്ടായിരുന്നത് എന്നാൽ ഇതോടൊപ്പം കാണെണ്ട മൂർഖനെ കണ്ടെത്തുവാൻ സാധിച്ചില്ല