play-sharp-fill
മുണ്ടക്കയത്ത് ആള്‍ത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാല്‍ മോഷണം; 63കാരൻ അറസ്റ്റിൽ; കൂട്ടുപ്രതികൾക്കായി അന്വേഷണം

മുണ്ടക്കയത്ത് ആള്‍ത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാല്‍ മോഷണം; 63കാരൻ അറസ്റ്റിൽ; കൂട്ടുപ്രതികൾക്കായി അന്വേഷണം

സ്വന്തം ലേഖിക

മുണ്ടക്കയം: ഇഞ്ചയാനിയിലെ ആള്‍ത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാല്‍ മോഷ്ടിച്ച സംഭവത്തില്‍ ഒരാളെ പിടികൂടി.


ഇഞ്ചിയാനി അടക്ക തോട്ടത്തില്‍ രാജന്‍ (മാനി -63) ആണ് അറസ്റ്റിലായത്​. ചിറ്റടിയിലെ ഓട്ടോ ഡ്രൈവറാണ് ഇയാള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജനും കൂട്ടാളികളും ചേര്‍ന്ന് തോക്കുനാട്ട് ആല്‍വിന്‍റെ തറവാടുവീട് കുത്തിത്തുറന്ന് 150 കിലോയോളം ഒട്ടുപാല്‍ മോഷ്ടിക്കുകയായിരുന്നു.

മുണ്ടക്കയം പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

മുണ്ടക്കയം എസ് എച്ച് ഒ ഷൈൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

കൂട്ടുപ്രതികളായ രണ്ടുപേര്‍ക്കായി അന്വേഷണം നടക്കുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.