play-sharp-fill
മുണ്ടക്കയത്ത് മുപ്പത്തിരണ്ട്കാരി  ആറുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടി;  ഓടിക്കൂടിയ നാട്ടുകാർ കുഞ്ഞിനെ രക്ഷപെടുത്തി; സംഭവമറിഞ്ഞ് പാഞ്ഞെത്തിയ പൊലീസ് യുവതിയേയും രക്ഷപെടുത്തി

മുണ്ടക്കയത്ത് മുപ്പത്തിരണ്ട്കാരി ആറുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടി; ഓടിക്കൂടിയ നാട്ടുകാർ കുഞ്ഞിനെ രക്ഷപെടുത്തി; സംഭവമറിഞ്ഞ് പാഞ്ഞെത്തിയ പൊലീസ് യുവതിയേയും രക്ഷപെടുത്തി

സ്വന്തം ലേഖകൻ
കോട്ടയം: മുണ്ടക്കയം വേങ്ങക്കുന്നിൽ ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മുപ്പത്തിരണ്ട്കാരി ആറുമാസം പ്രായമുള്ള കുഞ്ഞുമായി ചാടി.

ഓടിക്കൂടിയ നാട്ടുകാർ കുഞ്ഞിനെ രക്ഷപെടുത്തി.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പാഞ്ഞെത്തിയ മുണ്ടക്കയം പൊലീസ് യുവതിയേയും രക്ഷപെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിക്ക് പ്രസവത്തോടനുബന്ധിച്ച് മാനസിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

ഇരുവരേയും മുണ്ടക്കയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എസ് .ഐ. റ്റി ഡി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവതിയെ രക്ഷപെടുത്തിയത്.