play-sharp-fill
മുണ്ടക്കയത്തിന് സമീപം കൊമ്പുകുത്തിയിലും ചെന്നാപ്പാറയിലും പുലി ശല്യം; അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചുകൊ​ന്ന​ത് മുപ്പതോളം നാ​യ്ക്ക​ളെ

മുണ്ടക്കയത്തിന് സമീപം കൊമ്പുകുത്തിയിലും ചെന്നാപ്പാറയിലും പുലി ശല്യം; അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചുകൊ​ന്ന​ത് മുപ്പതോളം നാ​യ്ക്ക​ളെ

സ്വന്തം ലേഖിക

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ ചെ​ന്നാ​പ്പാ​റ, കൊ​മ്പുകു​ത്തി മേ​ഖ​ലയിലെ ജനങ്ങൾ ഇ​പ്പോ​ള്‍ പു​ലി​പ്പേ​ടി​യി​ലാ​ണ്.


മൂ​ന്നു മാ​സ​ത്തി​നി​ടെ കൊ​മ്പുകു​ത്തി മേ​ഖ​ല​യി​ല്‍ മാ​ത്രം അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു കൊ​ന്ന​ത് 30ഓ​ളം നാ​യ്ക്ക​ളെയാണ്.ബു​ധ​നാ​ഴ്ച​യും ഒ​രു നാ​യ​യെ​ക്കൂ​ടി കൊ​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊ​മ്പുകു​ത്തി ക​ണ്ണാ​ട്ടു​ക​വ​ല​യി​ല്‍ കാ​ഞ്ഞി​ര​ത്തി​ന്‍​മു​ക​ളേ​ല്‍ ശ്രീ​നി​വാ​സ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യെ​യാ​ണ് അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു കൊ​ന്ന​ത്. ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യി ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ്.

പു​ലി ത​ന്നെ​യാ​ണ് നാ​യ്ക്ക​ളെ കൊ​ല്ലു​ന്ന​തെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യു​ക​യാ​ണ് കൊ​മ്പുകു​ത്തി നി​വാ​സി​ക​ള്‍. ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നാ​പ്പാ​റ ഭാ​ഗ​ത്ത് പ​ശു​വി​നെ​യും ഇ​ത്ത​ര​ത്തി​ല്‍ അ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

ചെ​ന്നാ​പ്പാ​റ​യി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ് പു​ലി​യെ ക​ണ്ട​താ​യി ആ​ദ്യം പ​റ​ഞ്ഞ​ത്. പി​ന്നീ​ട് പ​ല​രും പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്നു. കാ​ല്‍​പ്പാ​ടു​ക​ള്‍ അ​ട​ക്കം പ​രി​ശോ​ധി​ച്ച്‌ വ​നം​വ​കു​പ്പും പു​ലി​ത​ന്നെ​യാ​ണ് ഇ​തെ​ന്ന് ഉ​റ​പ്പി​ച്ച സ്ഥി​തി​യാ​ണ്.

ശ​ബ​രി​മ​ല വ​ന​ത്തോ​ടു ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്ത് വ​ന​ത്തി​ല്‍ നി​ന്നാ​വും പു​ലി​യെ​ത്തി​യ​തെ​ന്നാ​ണു ക​രു​തു​ന്ന​ത്. വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ല്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ ത​ന്നെ ഭ​യ​ന്നു ക​ഴി​യു​ക​യാ​ണ് ചെ​ന്നാ​പ്പാ​റ, കൊ​മ്പുകു​ത്തി നി​വാ​സി​ക​ള്‍.

കൊ​മ്പുകു​ത്തി​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി​ ന​ശി​പ്പി​ച്ചി​രു​ന്നു. കൊ​മ്പുകു​ത്തി പു​ത്ത​ന്‍​വീ​ട്ടി​ല്‍ വ​ത്സ​ല ചെ​ല്ല​പ്പ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലും പ​രി​സ​ര​ത്തു​മാ​ണ് കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യ​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11 ഓ​ടെ കാ​ട്ടാ​ന​ക​ള്‍ കൂ​ട്ട​മാ​യി എ​ത്തു​ക​യും വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള പു​ര​യി​ട​ത്തി​ലെ തെ​ങ്ങ്, ക​മു​ക്, വാ​ഴ അ​ട​ക്ക​മു​ള്ള കൃ​ഷി​ക​ള്‍ ന​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

സ്വ​കാ​ര്യ റ​ബ​ര്‍​തോ​ട്ട​വും ശ​ബ​രി​മ​ല വ​ന​വും അ​തി​രു പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. മേ​ഖ​ല​യി​ല്‍ വ​ന​ത്തി​ല്‍​ നി​ന്നും കാ​ട്ടാ​ന കൂ​ട്ട​മാ​യി ഇ​റ​ങ്ങു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ടു​ക്ക-​കൊ​മ്പുകു​ത്തി റോ​ഡ് സൈ​ഡി​ല്‍ കാ​ട്ടു​പോ​ത്തി​നെ ക​ണ്ടി​രു​ന്നു. കൂ​ടാ​തെ ചെ​ന്നാ​പ്പാ​റ ഭാ​ഗത്ത് നി​ന്ന് രാ​ജ​വെ​മ്പാല​യെ​യും പി​ടി​കൂ​ടി​യി​രു​ന്നു.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഇ​ല്ലാ​താ​ക്കാ​ന്‍ വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാണ് നാ​ട്ടു​കാ​രുടെ ആ​വ​ശ്യം.