മുണ്ടക്കയം – കുട്ടിക്കാനം റോഡിലെ കൊടുവളവുകളെ വാഹനയാത്രക്കാർ സൂക്ഷിക്കണം; ക്രാഷ് ബാരിയറുകളില്‍ പലതും തുരുമ്പെടുത്ത് നശിച്ച നിലയിൽ; ശ്രദ്ധിച്ചില്ലെങ്കിൽ വാഹനങ്ങൾ ഏത് നിമിഷവും കൊക്കയിലേക്ക് പതിക്കാമെന്ന അവസ്ഥയിൽ….!

മുണ്ടക്കയം – കുട്ടിക്കാനം റോഡിലെ കൊടുവളവുകളെ വാഹനയാത്രക്കാർ സൂക്ഷിക്കണം; ക്രാഷ് ബാരിയറുകളില്‍ പലതും തുരുമ്പെടുത്ത് നശിച്ച നിലയിൽ; ശ്രദ്ധിച്ചില്ലെങ്കിൽ വാഹനങ്ങൾ ഏത് നിമിഷവും കൊക്കയിലേക്ക് പതിക്കാമെന്ന അവസ്ഥയിൽ….!

മുണ്ടക്കയം ഈസ്റ്റ് : മിന്നിച്ച്‌ കിടക്കുന്ന മുണ്ടക്കയം – കുട്ടിക്കാനം റോഡിലെ കൊടുവളവുകളില്‍ വീശിയെടുത്ത് വരുന്ന വാഹനയാത്രക്കാർ സൂക്ഷിക്കണം.

നിങ്ങളെ രക്ഷിക്കാൻ ഈ ക്രാഷ് ബാരിയറുകള്‍ക്കാവില്ല. വാഹനം ഏത് നിമിഷവും കൊക്കയിലേക്ക് പതിക്കാം.

10 വർഷത്തിലധികം പഴക്കം ചെന്ന ക്രാഷ് ബാരിയറുകളില്‍ പലതും തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. ചെറുവാഹനങ്ങള്‍ വന്നു തട്ടിയാല്‍ പോലും തകർന്നു പോകുന്ന അവസ്ഥ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചിരിക്കുന്ന ഭൂരിപക്ഷം തൂണുകളും ഇളകി നില്‍ക്കുകയാണ്. മണ്ണുമായി ബന്ധം വേർപെട്ട് നില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ മുട്ടിയാല്‍ ഇളകി മാറും.

ആഴ്ചകള്‍ക്കു മുൻപ് പുല്ലുപാറയ്ക്ക് സമീപം രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാർ ക്രാഷ് ബാരിയറില്‍ ഇടിച്ചു കാർ കൊക്കയിലേക്കു പതിക്കുകയായിരുന്നു. 600 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. പരിക്കേറ്റവർ ഇപ്പോഴും ചികിത്സയിലാണ്.

അപകടത്തില്‍ തകർന്ന ബാരിയറുകള്‍ ചില സ്ഥലങ്ങളില്‍ റോഡിലേക്ക് വീണുകിടക്കുകയാണ്.വീതി കുറഞ്ഞ ദേശീയപാതയില്‍ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.