play-sharp-fill
പ്രളയം തകർത്ത മുണ്ടക്കയത്തെ കാർന്ന് തിന്ന് മണ്ണ് മാഫിയ; പരിസ്ഥിതിലോല പ്രദേശത്ത് നിന്ന് അഞ്ഞൂറ് ലോഡ് മണ്ണെടുക്കാൻ പെർമിറ്റ് നല്കി ജിയോളജി വകുപ്പ്; പിന്നിൽ  ലക്ഷങ്ങളുടെ കോഴ; വേണ്ടതിനും വേണ്ടാത്തതിനും കൊടികുത്തുന്ന സിപിഎമ്മും, കോൺഗ്രസും, ബിജെപിയും അനധികൃത മണ്ണ് ഖനനം അറിഞ്ഞില്ലന്ന് നടിക്കുന്നു

സ്വന്തം ലേഖകൻ

മുണ്ടക്കയം: പ്രളയം തകർത്ത മുണ്ടക്കയത്തെ കാർന്ന് തിന്ന് മണ്ണ് മാഫിയ . മുണ്ടക്കയത്ത് നടക്കുന്ന അനധികൃത മണ്ണ് ഖനനത്തിന് പിന്നിൽ ജിയോളജി വകുപ്പിലെ ഉന്നതർ വൻ തുക കോഴ കൈപ്പറ്റിയതായി ആരോപണമുയർന്നു .

തുഛമായ വിലക്കു ഭൂമി വാങ്ങി മണ്ണിട്ടു നിരത്തി വലിയ വിലക്ക് മറിച്ച് വിൽക്കുന്ന ഭൂമാഫിയയാണ് മുണ്ടക്കയത്തേത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ഇരുനൂറ് ലോഡ് മണ്ണ് എടുത്ത് മാറ്റുന്നതിന് ജിയോളജി വകുപ്പ് പെർമിറ്റ് നല്കിയിരുന്നു. പിന്നീട് മുന്നൂറ് ലോഡിന് കൂടി പെർമിറ്റ് നല്കി. ഇതോടെ ഒരു പ്രദേശമാകെ ഭൂമാഫിയ തകർത്ത് തരിപ്പണമാക്കുമെന്ന് ഉറപ്പായി.

മണ്ണ് ഖനനത്തിന് ജിയോളജി വകുപ്പ് അനുമതി നല്കിയിരിക്കുന്നതിനാൽ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കിയാണ് വ്യാപകമായി മണ്ണ് കടത്തുന്നത്.

മുണ്ടക്കയം മൈക്കോളജി റോഡിലാണ് കുന്ന് ഇടിച്ച് മണ്ണ് കടത്തുന്നത്. അനധികൃത മണ്ണ് ഖനനം നടന്നാൽ പിറ്റേന്ന് രാവിലെ കൊടികുത്തുന്ന രാഷ്ട്രീയ പാർട്ടികളാകട്ടെ ഈ കൊള്ളരുതായ്മ കണ്ട ഭാവം നടിക്കുന്നില്ല