play-sharp-fill
മുണ്ടക്കയത്തിന് സമീപം ചോറ്റിയിൽ അമിത വേഗതയിലെത്തിയ ഗ്യാസ് ടാങ്കർ ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി; ഇളംകാട് സ്വദേശിക്ക് ദാരുണാന്ത്യം

മുണ്ടക്കയത്തിന് സമീപം ചോറ്റിയിൽ അമിത വേഗതയിലെത്തിയ ഗ്യാസ് ടാങ്കർ ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി; ഇളംകാട് സ്വദേശിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

മുണ്ടക്കയം: മുണ്ടക്കയത്തിന് സമീപം ചോറ്റിയിൽ അമിത വേഗതയിലെത്തിയ ഗ്യാസ് ടാങ്കർ ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. ഇളംകാട് സ്വദേശിക്ക് ദാരുണാന്ത്യം.


ഇളംകാട് സ്വദേശി അനന്തു ടി ബിജു ആണ് മരിച്ചത്. ഗ്യാസ് കുറ്റി കയറ്റിവന്ന ലോറി അമിതവേഗതയിലെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.കെ റോഡിൽ ചോറ്റിക്കും ചിറ്റടിക്കുമിടയിലാണ് അപകടം.മൃതദേഹം കാത്തിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ലോറിയും ലോറി ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും.