play-sharp-fill
പദവി ദുരുപയോഗം ചെയ്ത് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തി, മുനമ്പം വിഷയത്തിൽ നടത്തിയത് വിദ്വേഷ പ്രസ്താവന; കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ്

പദവി ദുരുപയോഗം ചെയ്ത് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തി, മുനമ്പം വിഷയത്തിൽ നടത്തിയത് വിദ്വേഷ പ്രസ്താവന; കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ്

തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മുനമ്പം വിഷയത്തിൽ നടത്തിയത് വിദ്വേഷ പ്രസ്താവനയെന്ന് പരാതി. എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ആണ് പരാതി നൽകിയത്.

സുരേഷ് ​ഗോപിക്കെതിരേയും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെയുമാണ് അരുൺ പരാതി നൽകിയിരിക്കുന്നത്.

കേന്ദ്ര മന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തിയെന്നും അതിന്റെ പേരിൽ കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹത്തിൽ മതത്തിൻ്റെ പേരിൽ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടി ഡിജിപിക്കാണ് പരാതി നൽകിയിരിക്കുന്നത്.