മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുംബൈയിലെത്തിയ കേരള സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ എൻ.സി.പി (എസ്) മൈനോറിറ്റി ഡിപ്പാർട്മെന്റ് ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ഏബ്രഹാമിനൊപ്പം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബോംബെ ഭദ്രാസനാധിപനായ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയെ നവി മുംബൈ വാശി സൈന്റ് തോമസ് അരമനയിലെത്തി സൗഹൃദ സന്ദർശനം നടത്തി
മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുംബൈയിലെത്തിയ കേരള സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ എൻ.സി.പി (എസ്) മൈനോറിറ്റി ഡിപ്പാർട്മെന്റ് ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ഏബ്രഹാമിനൊപ്പം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബോംബെ ഭദ്രാസനാധിപനായ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയെ നവി മുംബൈ വാശി സൈന്റ് തോമസ് അരമനയിലെത്തി സൗഹൃദ സന്ദർശനം നടത്തി.
മൈനോറിറ്റി ഡിപ്പാർട്മെന്റ് ദേശീയ വൈസ് ചെയർമാൻ കെ.ടി.മുജീബ്, നാഷണലിസ്റ്റ് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോൺ മാത്യു, മഹാരാഷ്ട്ര എൻ.സി.പി (എസ്) നേതാവ് എൻ.കെ.ഭൂപേഷ് ബാബു, മഹാരാഷ്ട്ര എൻ.സി.പി (എസ്) സൗത്ത് ഇന്ത്യൻ സെൽ വക്താവ് റെജി കുര്യൻ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു. ഫാ. ഡോ.കെ.എം.ജോർജ്
ഫാ. ഡോ. കെ.എൽ.മാത്യു വൈദ്യൻ കോർഎപ്പിസ്‌കോപ്പ, ഫാ. അശ്വിൻ ഫെർണാണ്ടസ്, ഭദ്രാസന ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു….
Whatsapp Group 1 | Whatsapp Group 2 |Telegram Group