വീണ്ടും മുല്ലപ്പെരിയാര്‍..! മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തണം, 15 മരം മരം മുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു; അനുമതി പുനഃസ്ഥാപിക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം
സ്വന്തം ലേഖകന്‍
ദില്ലി: അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരം മുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. മുല്ലപ്പെരിയാറിലെ ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാനാണ് അനുമതി തേടിയത്. 2021 നവംബറില്‍ നല്‍കിയ അനുമതി പുനഃസ്ഥാപിക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. മുല്ലപ്പെരിയാര്‍ ബേബി അണക്കെട്ട് ബലപ്പെടുത്താനായി കഴിഞ്ഞ വര്‍ഷം നവംബര്‍ 6ന് മരങ്ങള്‍ മുറിക്കാന്‍ കേരളത്തിന്റെ ഭാഗത്ത് നിന്ന് അനുമതി നല്‍കിയിരുന്നു. ഇത് വിവാദമായതോടെ രണ്ട് ദിവസത്തിന് ശേഷം അനുമതി റദ്ദാക്കുകയും ചെയ്തു.
ബേബി അണക്കെട്ട് ബലപ്പെടുത്താന്‍ 2006ലെയും 2014ലെയും വിധികളിലൂടെ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ നടപടികള്‍ക്ക് കേരളം തടസ്സം നില്‍ക്കുന്നുവെന്ന വാദമാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഉന്നയിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരം മുറിക്കുള്ള അനുമതി പുനഃസ്ഥാപിക്കാന്‍ കോടതി ഉത്തരവിറക്കണമെന്നായിരുന്നു ആവശ്യമെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. പ്രധാന അണക്കെട്ട് ബലപ്പെടുത്താനായി യന്ത്ര സാമഗ്രികള്‍ കൊണ്ടുപോകാനും അന്ന് അനുമതി ചോദിച്ചിരുന്നു.
വള്ളക്കടവ്-മുല്ലപ്പെരിയാര്‍ വനപാതയുടെ അറ്റകുറ്റപ്പണികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടണം. ഇക്കാര്യങ്ങളില്‍ മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശം പലതവണ ഉണ്ടായിട്ടും അത് പാലിക്കാന്‍ കേരളം തയ്യാറായില്ല. അണക്കെട്ട് പ്രദേശത്ത് മഴമാപിനി സ്ഥാപിക്കാന്‍ 2015ല്‍ സമ്മതിച്ച കേരളം, ഇത് സ്ഥാപിച്ചത് 2020ലാണ്.