ഈ പോക്ക് അപകടകരമാണ്; അത് അംഗീകരിക്കാനാകില്ല; വിഭാഗീയ പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ പോരാട്ടം അംഗീകരിക്കാനാകില്ലെന്നും വ്യക്ത്യാധിഷ്ഠിത രാഷ്ട്രീയമല്ല വേണ്ടതെന്നും മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിഭാഗീയത ആരുടെ ഭാഗത്തായാലും ശരിയല്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന ഏത് മൂവ്‌മെന്റിനെയും പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
”ഇത്തരം നീക്കം ഉണ്ടാകാന്‍ പാടില്ല. അത് ആപല്‍കരമാണ്. ഈ പോക്ക് അപകടകരമാണ്. അത് അംഗീകരിക്കാനാകില്ല. വിഭാഗീയ പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് അംഗീകരിക്കാന്‍ സാധ്യമല്ല. വ്യക്ത്യാധിഷ്ഠിത രാഷ്ട്രീമല്ല ഇവിടെ വേണ്ടത്”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0