play-sharp-fill
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാറിലെ ഒന്‍പത് ഷട്ടറുകള്‍ അടച്ചു; പുറത്തേക്ക് ഒഴുക്കുന്ന ജലത്തിൻ്റെ അളവും കുറച്ചു

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാറിലെ ഒന്‍പത് ഷട്ടറുകള്‍ അടച്ചു; പുറത്തേക്ക് ഒഴുക്കുന്ന ജലത്തിൻ്റെ അളവും കുറച്ചു

സ്വന്തം ലേഖിക

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അര്‍ദ്ധരാത്രി തുറന്ന പത്ത് ഷട്ടറുകളില്‍ ഒന്‍പതും അടച്ചു.

അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന ജലത്തിൻ്റെ അളവും കുറച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 493 ഘനയടി വെള്ളം മാത്രമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പില്‍വേയിലെ ഒരു ഷട്ടര്‍ പത്ത് സെൻ്റിമീറ്റര്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. നിലവില്‍ 142 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.

ഇന്നലെ മുന്നറിയിപ്പില്ലാതെയാണ് തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത്. 60 സെൻ്റിമീറ്റർ വീതമാണ് ഷട്ടറുകള്‍ ഉയർത്തിയിരുന്നത്. സെക്കന്‍ഡില്‍ 8000 ഘനയടി വെള്ളമായിരുന്നു പുറത്തേക്ക് ഒഴുക്കിയത്.

മുന്നറിയിപ്പില്ലാതെ തുറന്നതിനാൽ വള്ളക്കടവിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ഷട്ടറുകള്‍ തുറന്നുവിടുന്നത്.

പത്ത് ഷട്ടറുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. വള്ളക്കടവില്‍ നാട്ടുകാര്‍ പ്രകടനം നടത്തിയിരുന്നു.