മുല്ലപ്പെരിയാറില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു; 10000 ഘനയടി വരെ വെള്ളം തുറന്നുവിടും; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം
സ്വന്തം ലേഖിക
ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു.
നിലവില്‍ നാല് സ്പില്‍വെ ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്. 8.15ന് കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. 9 ഷട്ടറുകള്‍ 90 സെൻ്റിമീറ്റര്‍ വീതം ഉയര്‍ത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെക്കന്‍ഡില്‍ പതിനായിരം ഘനയടി ജലം പുറത്തേക്കൊഴുക്കും.
ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു
വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍ 2401 അടിയാണ് ജലനിരപ്പ്.
മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ജലം ഒഴുകി എത്തുന്നതിനാല്‍ സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് ഇടുക്കി ഡാമില്‍ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.