play-sharp-fill
മുല്ലപ്പരിയാർ ഡാം തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടിവരും; ഡാം തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകണമെന്നും ജില്ലാ കലക്ടർ തമിഴ്‌നാട് സർക്കാരിനോട്; 2018ലെ സാഹചര്യമില്ലെന്ന് കലക്ടർ

മുല്ലപ്പരിയാർ ഡാം തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടിവരും; ഡാം തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകണമെന്നും ജില്ലാ കലക്ടർ തമിഴ്‌നാട് സർക്കാരിനോട്; 2018ലെ സാഹചര്യമില്ലെന്ന് കലക്ടർ


സ്വന്തം ലേഖകൻ

ഇടുക്കി: മുല്ലപ്പരിയാർ ഡാം തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടിവരുമെന്ന് ഇടുക്കി ജില്ലാ കലക്ടർ ഷീബാ ജോർജ്. ഡാം തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകണമെന്നും ജില്ലാ കലക്ടർ തമിഴ്‌നാട് സർക്കാരിനോട് അഭ്യർഥിച്ചു. വണ്ടിപ്പെരിയാറിൽ നടന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.


2018ലെ പ്രളയവുമായി താരതമ്യം ചെയ്യുമ്പോൾ അത്തരമൊരു അവസ്ഥ നിലവിലല്ലെന്നും. മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള മുന്നൊരുക്കങ്ങൾ ചെയ്തതായും കലക്ടർ പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിൽ 137.6 അടി വെള്ളമാണ് ഉള്ളത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇപ്പോൾ മഴയുടെ ലഭ്യതയിൽ കുറവുണ്ടായതായും കലക്ടർ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പെരിയാർ തീരത്തെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുല്ലപ്പെരിയാർ ജലനിരപ്പ്് 138 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ സ്പിൽവേ വഴി ജലം ഒഴുക്കി വിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജലവിഭവ വകുപ്പ് തമിഴ്നാട് സർക്കാരിന് കത്തു നൽകിയിരുന്നു.