play-sharp-fill
സഹയാത്രികയ്ക്ക് മജ്ജ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയ്‌ക്ക് ആവശ്യമായ ധന സമാഹരണവുമായി ട്രെയിൻ യാത്രക്കാർ; ദീർഘകാലം ട്രെയിനിൽ ഒപ്പം സഞ്ചരിച്ച സഹയാത്രിക ക്യാൻസർ രോഗത്തെ തുടർന്ന് ഒന്നര വർഷകാലമായി ചികിത്സയിലാണ്; 25 ലക്ഷത്തോളും രൂപയാണ് മജ്ജ മാറ്റി വെയ്ക്കൽ ശാസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കായും ആവശ്യമാകുന്നത്

സഹയാത്രികയ്ക്ക് മജ്ജ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയ്‌ക്ക് ആവശ്യമായ ധന സമാഹരണവുമായി ട്രെയിൻ യാത്രക്കാർ; ദീർഘകാലം ട്രെയിനിൽ ഒപ്പം സഞ്ചരിച്ച സഹയാത്രിക ക്യാൻസർ രോഗത്തെ തുടർന്ന് ഒന്നര വർഷകാലമായി ചികിത്സയിലാണ്; 25 ലക്ഷത്തോളും രൂപയാണ് മജ്ജ മാറ്റി വെയ്ക്കൽ ശാസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കായും ആവശ്യമാകുന്നത്

മുളന്തുരുത്തി: ദീർഘകാലം ട്രയിനിൽ ഒപ്പം സഞ്ചരിച്ച സഹയാത്രികയക്ക് മജ്ജ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയ്‌ക്ക് ആവശ്യമായ ധന സമാഹരണവുമായി ട്രെയിൻ യാത്രക്കാർ. ക്യാൻസർ രോഗത്തെ തുടർന്ന് ഒന്നരവർഷക്കാലമായി ചികിത്സയിയിൽ തുടരുന്ന ജീനാ ഗോപിനാഥ് മുളന്തുരുത്തിയിൽ നിന്ന് എറണാകുളത്തേയ്ക്കും തിരിച്ചും ട്രെയിനിലെ സ്ഥിര യാത്രക്കാരിയായിരുന്നു.

 

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ ട്രീറ്റ്മെന്റിൽ തുടരുന്ന ജീനയെ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കികൊണ്ടുവരാൻ കഴിയുമെന്ന് ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച ശുഭാപ്തി വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ സർജറിയ്ക്കുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ യാത്രക്കാരും.

RCC യിൽ നിന്ന് നിർദേശിച്ച പ്രകാരം എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിൽ നിന്നും രക്തത്തിന്റെ കൗണ്ട് കുറയുന്നതിനെ പ്രതിരോധിക്കാൻ രക്തവും കോശങ്ങളും നൽകി വരുന്നതിനോടൊപ്പം കഴിഞ്ഞ 11 മാസമായി കീമോ തെറാപ്പിയും ചെയ്തുവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ 20 ലക്ഷത്തോളം രൂപ ചികിത്സാവശ്യങ്ങൾക്കായി ചെലവായിട്ടുണ്ട്. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ് ജീനയുടേത്. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സാമിപ്യം ആവശ്യമുള്ളതിനാൽ രതീഷിന് ജോലിയ്‌ക്ക് പോകാൻ പറ്റാത്ത സാഹചര്യമാണ്. വിദ്യാർത്ഥികളായ രണ്ടുമക്കളുമായി രതീഷ്, ജീനാ ദമ്പതികൾ നിസ്സഹായാവസ്ഥയിലാണ്. 25 ലക്ഷത്തോളും രൂപയാണ് മജ്ജ മാറ്റി വെയ്ക്കൽ ശാസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കായും കണക്കാക്കുന്നത്.

ജീനയുടെ ചികിത്സയ്‌ക്ക് ആവശ്യമായ ധനസമാഹരണത്തിന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെഡറൽ ബാങ്കിൽ അകൗണ്ട് ആരംഭിച്ചിട്ടുണ്ട്. ജീന യാത്ര ചെയ്തുകൊണ്ടിരുന്ന മെമു ട്രയിനിലും, പാലരുവി, എക്സ്പ്രസ്സ് മെമു സ്പെഷ്യൽ, വേണാട് ട്രെയിനുകളിലും യാത്രക്കാരുടെ നേതൃത്വത്തിൽ GPAY യിലൂടെ സീസൺ ടിക്കറ്റ് ചലഞ്ച് നടത്തുന്നുണ്ട്. എല്ലാ പാസഞ്ചേഴ്സ് ഗ്രൂപ്പ് കേന്ദ്രീകരിച്ചും യാത്രക്കാരോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഒക്ടോബർ 25 മുതൽ നവംബർ 5 വരെ പരമാവധി യാത്രക്കാരെ പങ്കെടുപ്പിച്ച് സാധ്യമായ സഹായമെത്തിക്കുകയാണ് യാത്രക്കാരുടെ ലക്ഷ്യം.

സഹയാത്രികയെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാനുള്ള പരിശ്രമത്തിൽ എല്ലാവരും പങ്കാളികളാവണമെന്നും ഈ ക്യാമ്പയിനിലൂടെ വിദേശത്തും സ്വദേശത്തുമുള്ള എല്ലാ നല്ലവരായ മലയാളികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായഹസ്തം ജീനയിലേയ്ക്ക് എത്തുമെന്നും ക്യാമ്പയിന് നേതൃത്വം നൽകുന്ന അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ പ്രതീക്ഷ പ്രകടിപ്പിച്ചു.

ജീനയുടെ ചികിത്സാവശ്യങ്ങൾക്ക്‌ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ രൂപീകരിച്ച അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു.

അകൗണ്ട് നമ്പർ : 11410200007787

IFSC CODE: FDRL1141

FEDERAL BANK MULANTHURUTHY