തലസ്ഥാനത്ത് നിന്നും കോട്ടയത്തേക്ക് വരുന്നതിനിടയിൽ യുവാക്കൾ സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞു; യുവാക്കളുടെ ജീവൻ രക്ഷിക്കാൻ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവാൻ നോക്കുന്നതിനിടയിൽ യുവാക്കൾ ശ്രമിച്ചത് കാറില്‍ കിടന്ന പൊതികള്‍ കയ്യിലെടുക്കാന്‍ ; സംശയത്തെ തുടർന്ന് നാട്ടുകാരുടെ പരിശോധനയില്‍ കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലസ്ഥാനത്ത് നിന്നും കോട്ടയത്തേക്ക് വരുന്നതിനിടയിൽ യുവാക്കൾ സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞു; യുവാക്കളുടെ ജീവൻ രക്ഷിക്കാൻ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവാൻ നോക്കുന്നതിനിടയിൽ യുവാക്കൾ ശ്രമിച്ചത് കാറില്‍ കിടന്ന പൊതികള്‍ കയ്യിലെടുക്കാന്‍ ; സംശയത്തെ തുടർന്ന് നാട്ടുകാരുടെ പരിശോധനയില്‍ കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

സ്വന്തം ലേഖകൻ

ചെങ്ങന്നൂര്‍: തലസ്ഥാനത്ത് നിന്നും കോട്ടയത്തേക്ക്  വരുന്നതിനിടയിൽ യുവാക്കൾ സഞ്ചരിച്ച കാർ മുളക്കഴയില്‍ നിയന്ത്രണണം വിട്ട് തല കീഴായി മറിഞ്ഞു. നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിനിടയിൽ കണ്ടെടുത്തത് എട്ട് കിലോയോളം കഞ്ചാവ്.

സംഭവത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. അടൂര്‍ പള്ളിക്കല്‍ പൊന്മന കിഴക്കേതില്‍ ഷൈജു (ലൈജു 25), ഫൈസല്‍ (19), തിരുവനന്തപുരം നെടുമങ്ങാട് ചെല്ലംകോടുപറമ്പ് വാരത്ത് മഹേഷ് (36) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുളക്കുഴ പള്ളിപ്പടിക്കു സമീപം ഇന്നലെ രാവിലെ ഒന്‍പതരയോടെയാണു സംഭവം.

അപകടത്തില്‍ പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നാട്ടുകാര്‍ ശ്രമിക്കുന്നതിനിടയിൽ കാറിലുണ്ടായിരുന്ന പൊതികള്‍ എടുക്കാന്‍ യുവാക്കൾ ശ്രമിക്കുകയായിരുന്നു.

പ്രതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാരാണ് കഞ്ചാവ് വീരന്മാരെ പൊക്കിയത്.പരിശോധനയിൽ 7.4 കിലോ കഞ്ചാവാണ് കാറില്‍ നിന്നും കണ്ടെത്തിയത്.

സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയാണ് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊതികളില്‍ കഞ്ചാവാണെന്ന് കണ്ടെത്തിയത്. പാക്കറ്റുകളിലൊന്നു പൊട്ടിയതു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടത്.

സിഐ ജോസ് മാത്യു, എസ്‌ഐ എസ്.വി.ബിജു എന്നിവരുടെ നേതൃത്വത്തില്ലാണ് വാഹനത്തില്‍ പരിശോധന നടത്തിയത്. ഇതേ തുടര്‍ന്നാണ് കൂടുതല്‍ കഞ്ചാവ് കണ്ടെടുത്തത്.

കാറിലുണ്ടായിരുന്ന പൊലീസ് ജില്ലാ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കാറിന്റെ പിന്‍സീറ്റിനടിയില്‍ 3 പ്ലാസ്റ്റിക് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വെള്ളറടയില്‍ നിന്നു തിരുവല്ലയിലേക്കു കൊണ്ടുവരികയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ടുകൾ..

പിടിയിലായ ഷൈജു പത്തനംതിട്ട, നൂറനാട്, അടൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ വധശ്രമം അടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ്. ചെങ്ങന്നൂര്‍ സിഐ ജോസ് മാത്യു, എസ്‌ഐ എസ് വി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി.