video
play-sharp-fill
മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടന്ന് ഗവർണർ: അതാണ് തന്റെ കത്തിന് മറുപടി നൽകാൻ വൈകിയത്: പിണറായി – ഗവർണർ പോര് രൂക്ഷമായി; പിആ‌ര്‍ വിവാദത്തിലാണ് ഗവർണറുടെ വിമർശനം

മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടന്ന് ഗവർണർ: അതാണ് തന്റെ കത്തിന് മറുപടി നൽകാൻ വൈകിയത്: പിണറായി – ഗവർണർ പോര് രൂക്ഷമായി; പിആ‌ര്‍ വിവാദത്തിലാണ് ഗവർണറുടെ വിമർശനം

തിരുവനന്തപുരം: മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകള്‍ രാജ്യ വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

മുഖ്യമന്ത്രി ദി ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖം ആയുധമാക്കി രൂക്ഷമായ ഭാഷയിലാണ് ഗവർണർ രംഗത്ത് വന്നത്.

പൊലീസ് വെബ്സൈറ്റിലും ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ ആരെയാണ് പിആർ വിവാദത്തില്‍ വിശ്വസിക്കേണ്ടത്?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദുവാണ് കള്ളം പറയുന്നതെങ്കില്‍ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല?

തനിക്ക് വിശദീകരണം നല്‍കാൻ മുഖ്യമന്ത്രിക്ക് ഭരണഘടന ബാധ്യത ഉണ്ട്. രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തം.

തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയും. തൻ്റെ കത്തിനു മറുപടി തരാൻ 20 ലേറെ ദിവസം മുഖ്യമന്ത്രി എടുത്തെന്നും അത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്നും

ഗവർണർ വിമർശിച്ചു. രാജ്ഭവൻ ആസ്വദിക്കാൻ അല്ല ഞാൻ ഇരിക്കുന്നത്