മുകേഷിനെ വെല്ലുവിളിച്ച് പരാതിക്കാരി: താന്‍ ബ്ലാക്ക്‌മെയില്‍ ചെയ്‌തെങ്കില്‍ തെളിവ് പുറത്തുവിടട്ടെ; മുകേഷിന് നട്ടെല്ലുണ്ടെങ്കില്‍ തെളിവ് പുറത്തുവിടുക: കള്ള മുഖംമൂടി പുറത്തുവരട്ടെയെന്നും നടി
കൊച്ചി: മുകേഷിനെ വെല്ലുവിളിച്ചു പരാതിക്കാരി. താന്‍ ബ്ലാക്‌മെയില്‍ ചെയ്‌തെങ്കില്‍ തെളിവു പുറത്തുവിടാന്‍ പരാതിക്കാരി വെല്ലുവിളിച്ചു. എതിര്‍കക്ഷിയെ തളര്‍ത്താനുള്ള കാര്യങ്ങളാണ് നടക്കുന്നതെന്നും അവര്‍ പ്രതികരിച്ചു.
അതേസമയം നടപടി സ്വീകരിച്ചതില്‍ അവര്‍ സര്‍ക്കാറിന് നന്ദി അറിയിച്ചു. വളരെ അഭിമാനവും സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും മുകേഷിനെതിരെ പരാതി നല്‍കിയ പരാതിക്കാരി. ഇതുപോലെ ദുരന്തം അനുഭവിച്ച ഒരുപാട് പേരുണ്ട്. അവര്‍ക്ക് നീതികിട്ടുമെന്ന ധൈര്യമാണ് സര്‍ക്കാരിന് നല്‍കാന്‍ കഴിഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു.
സിനിമാ മേഖലയെ കുറിച്ച് അവബോധം സര്‍ക്കാരിനോ സാധാരണക്കാര്‍ക്കോ ഇതുവരെ ഉണ്ടായിരുന്നില്ല. സെലിബ്രിറ്റികള്‍ക്ക് അത്രമാത്രം പരിഗണനയാണ് അവര്‍ നല്‍കിയിരുന്നത്. ഇപ്പോഴാണ് വളരെ മോശപ്പെട്ട അനുഭവമാണ് നടിമാര്‍ക്കെതിരെ ഉണ്ടായതെന്ന് അറിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതെന്നും നടി പറഞ്ഞു.
ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെയുന്നും മുകേഷ് എം.എല്‍.എ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലെന്നും മനസ്സ് വിങ്ങിയാണ് ജീവിച്ചതെന്നും അവര്‍ പറഞ്ഞു. നടപടി വേഗത്തിലായതില്‍ ആശ്വാസമുണ്ട്.
ഇങ്ങനെ മുഖം മൂടിയണിഞ്ഞ ഒരാളെയല്ല സമൂഹത്തിന് വേണ്ടത്, സത്യസന്ധരായവരെയാണ് വേണ്ടത്. സ്ത്രീകള്‍ക്ക് ബഹുമാനം കൊടുക്കുന്നവരാണ് ജനപ്രതിനിധികളാവേണ്ടത്. ജനങ്ങളുമായി സഹകരിക്കുന്നവരാണ് വേണ്ടത്.
മോശക്കാരിയാക്കി ചിത്രീകരിക്കുന്നത് തന്നെ തളര്‍ത്തുകയാണ്. ജനങ്ങള്‍ ലോജിക്കായി ചിന്തിക്കും. 2012-13ലെ സിനിമയ്ക്ക് ശേഷം മുകേഷിനെ കണ്ടപ്പോള്‍ പോലും മിണ്ടിയില്ല. വളരെ മോശം ഡയലോഗ് അറപ്പുളവാക്കി
. ഈ നിമിഷം വരെയും ഫോണിലൂടെ സംസാരിച്ചിട്ടില്ല. മുകേഷിനെതിരെ തെളിവുകള്‍ നല്‍കി. താന്‍ ബ്ലാക്ക്‌മെയില്‍ ചെയ്‌തെങ്കില്‍ മുകേഷിന് നട്ടെല്ലുണ്ടെങ്കില്‍ തെളിവ് പുറത്തുവിടട്ടെ. എതിര്‍കക്ഷിയെ തളര്‍ത്താനുള്ള കാര്യങ്ങളാണെന്നും പരാതിക്കാരി പ്രതികരിച്ചു.