മുകേഷിനെ വെട്ടിലാക്കി മുന്‍ ഭാര്യ സരിതയുടെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറൽ ; അഭിമുഖം നടത്തുന്നത് സിപിഎമ്മിലെ മന്ത്രിയാണെന്നതും ചര്‍ച്ച ; സിപിഎമ്മിലും മുകേഷിനെതിരെ പടയൊരുക്കം ശക്തം ; സരിത മൊഴി കൊടുത്താലും മുകേഷിനെതിരെ കേസെടുക്കേണ്ട സ്ഥിതി ; ഊരാക്കുടുക്കില്‍ നിന്ന് തലയൂരാനാകാതെ മുകേഷ്
സ്വന്തം ലേഖകൻ
കൊല്ലം: മുകേഷിനെ വെട്ടിലാക്കി മുന്‍ ഭാര്യ സരിതയുടെ പഴയ അഭിമുഖം. അതും സിപിഎം സര്‍ക്കാരിലെ മന്ത്രി നടത്തിയ അഭിമുഖം. മന്ത്രി വീണാ ജോര്‍ജ് നേരത്തേ ചാനലിനുവേണ്ടി മുകേഷിന്റെ മുന്‍ഭാര്യ സരിതയെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അതില്‍ മുകേഷ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനെപ്പറ്റി വിശദമായി പറയുന്നുണ്ട്. മുകേഷിന്റെ അച്ഛന്‍ ഒ.മാധവന്‍ പറഞ്ഞതുകൊണ്ടുമാത്രമാണ് പരാതിപ്പെടാതിരുന്നതെന്നും സരിത പറയുന്നുണ്ട്. ഇതും മുകേഷിനെതിരേയുള്ള ആയുധമായി നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. അഭിമുഖം നടത്തുന്നത് സിപിഎമ്മിലെ മന്ത്രിയാണെന്നതും ചര്‍ച്ചയാകുന്നുണ്ട്. സിപിഎമ്മിലും മുകേഷിനെതിരെ പടയൊരുക്കം ശക്തമാണ്. സരിത മൊഴി കൊടുത്താലും മുകേഷിനെതിരെ കേസെടുക്കേണ്ട സ്ഥിതിവരും.
അതിനിടെ മുകേഷ് എം.എല്‍.എ.സ്ഥാനം രാജിവെക്കണമെന്ന് കെ. അജിത ആവശ്യപ്പെട്ടു. സി.പി.െഎ. ദേശീയ സെക്രട്ടേറിയറ്റംഗം ആനിരാജയും മുകേഷിനെതിരേ രംഗത്തെത്തിയിരുന്നു. അതോടൊപ്പം എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തില്‍ 100 സ്ത്രീപക്ഷചിന്തകര്‍ ഒപ്പിട്ട് പ്രസ്താവനയിറക്കിയിട്ടുണ്ട്. സിപിഎം കൊല്ലം നേതൃത്വത്തിനും മുകേഷിനോട് താല്‍പ്പര്യമില്ല. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയെന്നത് വ്യക്തിപരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. പ്രതിപക്ഷത്തെ പല എംഎല്‍എമാരും ലൈംഗീക പീഡന കേസില്‍ പ്രതിയാണ്. ഈ സാഹചര്യത്തില്‍ മുകേഷിനോട് രാജി നേരിട്ട് ആവശ്യപ്പെടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. എന്നാല്‍ പീഡന കേസെടുത്ത സാഹചര്യത്തില്‍ മുകേഷ് അസ്വസ്ഥനാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടതുപക്ഷത്തെ പ്രധാന സ്ത്രീ നേതാവായ സിപിഐയുടെ ആനി രാജ പരസ്യമായി തന്നെ മുകേഷിന്റെ രാജി ആവശ്യപ്പെടുന്നു. അതുകൊണ്ട് തന്നെ മുകേഷിനെ സംരക്ഷിക്കല്‍ എളുപ്പമാകില്ലെന്ന വിലയിരുത്തലുമുണ്ട്. മുകേഷ് രണ്ടാം വിവാഹത്തിനൊരുങ്ങുന്ന സമയത്താണ് സരിത ഗുരുതരമായ വെളിപ്പെടുത്തലുകളുമായി എത്തിയത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മുകേഷിന് അറിയില്ല. സ്ത്രീവിഷയങ്ങളാണ് പിരിയാനുള്ള പ്രധാനകാരണം. മദ്യപാനവും ഗാര്‍ഹിക പീഡനവും പതിവായിരുന്നെന്നും സരിത പറയുന്നു.
‘ഞാനനുഭവിച്ച കാര്യങ്ങള്‍ എനിക്ക് പറയാന്‍ നാണക്കേടായിരുന്നു.. എനിക്ക് സംഭവിക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലായിരുന്നു. ഞാന്‍ സിനിമയിലഭിനയിച്ചിട്ടുണ്ട്.. സിനിമയില്‍ ഇങ്ങനെയെല്ലാം കണ്ടിട്ടുണ്ട്.. ജീവിതത്തില്‍ അതെല്ലാം സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ലായിരുന്നു. പുറത്തു പറയാനും മടിയായിരുന്നു. മാധ്യമങ്ങളില്‍ നിന്ന് ചിലരൊക്കെ ഞാനനുഭവിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ട് വിളിക്കുമ്ബോള്‍ ഞാനവരോട് അതൊക്കെ നിഷേധിക്കുമായിരുന്നു.. എനിക്ക് നാണക്കേടായിരുന്നു ആരോടെങ്കിലും ഇതൊക്കെ പറയാന്‍.. എല്ലാം നന്നായി പോകുന്നു എന്ന് ബോധിപ്പിക്കാന്‍ ഓണത്തിനൊക്കെ ഞങ്ങള്‍ ആഹ്ലാദമഭിനയിച്ച് ഫോട്ടോസെടുക്കും.. ഈ കുടുംബപ്രശ്‌നങ്ങള്‍ നടക്കുന്നതിനിടയിലും അദ്ദേഹത്തിന് പല ബന്ധങ്ങളുമുണ്ടായിരുന്നു. അതു തെറ്റാണെന്ന് സ്വയം മനസ്സിലാക്കി അദ്ദേഹം തിരിച്ചുവരുമെന്ന് ഞാന്‍ വെറുതെ പ്രതീക്ഷിച്ചു.
എന്റെ അച്ഛന്‍ മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ അച്ഛനെയായിരുന്നു അച്ഛനായി കണ്ടിരുന്നത്. അദ്ദേഹത്തിന് ഞാന്‍ നല്‍കിയ ഒരു ഉറപ്പ് നല്‍കിയിരുന്നു. അതുകൊണ്ടാണ് പൊലീസിലൊന്നും പരാതിപ്പെടാതിരുന്നത്. അദ്ദേഹം മരിക്കുന്നതുവരെ ആ ഉറപ്പ് സംരക്ഷിച്ചു-ഇതായിരുന്നു സരിതയുടെ പഴയ വെളിപ്പെടുത്തല്‍.
സരിതയുടെ വാക്കുകള്‍
‘ഞാനനുഭവിച്ച കാര്യങ്ങള്‍ എനിക്ക് പറയാന്‍ നാണക്കേടായിരുന്നു. എനിക്ക് സംഭവിക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലായിരുന്നു. ഞാന്‍ സിനിമയിലഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഇങ്ങനെയെല്ലാം കണ്ടിട്ടുണ്ട്. ജീവിതത്തില്‍ അതെല്ലാം സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ലായിരുന്നു. മാദ്ധ്യമങ്ങളില്‍ നിന്ന് ചിലരൊക്കെ ഞാനനുഭവിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ട് വിളിക്കുമ്ബോള്‍ ഞാനവരോട് അതൊക്കെ നിഷേധിക്കുമായിരുന്നു. എനിക്ക് നാണക്കേടായിരുന്നു ആരോടെങ്കിലും ഇതൊക്കെ പറയാന്‍. എല്ലാം നന്നായി പോകുന്നു എന്ന് ബോധിപ്പിക്കാന്‍ ഓണത്തിനൊക്കെ ഞങ്ങള്‍ ആഹ്‌ളാദമഭിനയിച്ച് ഫോട്ടോസെടുക്കും. ഈ കുടുംബപ്രശ്‌നങ്ങള്‍ നടക്കുന്നതിനിടയിലും അദ്ദേഹത്തിന് പല ബന്ധങ്ങളുമുണ്ടായിരുന്നു.
അതു തെറ്റാണെന്ന് സ്വയം മനസിലാക്കി അദ്ദേഹം തിരിച്ചുവരുമെന്ന് ഞാന്‍ വെറുതെ പ്രതീക്ഷിച്ചു.ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്ബോള്‍ ഒരിക്കല്‍ അദ്ദേഹമെന്റെ വയറ്റില്‍ ചവിട്ടിയപ്പോള്‍ ഞാന്‍ മുറ്റത്തേക്കു വീണു. വീണപ്പോള്‍ ഞാന്‍ കരഞ്ഞു. അത്തരം സന്ദര്‍ഭങ്ങളില്‍ ‘ഓ.. നീയൊരു നല്ല നടിയാണല്ലോ.. കരഞ്ഞോ… കരഞ്ഞോ ‘ എന്നദ്ദേഹം പറയുമായിരുന്നു. അദ്ദേഹം സ്ഥിരമായി എന്നെ ഉപദ്രവിക്കാനായി എന്തെങ്കിലും ചെയ്യുമായിരുന്നു. ഒരിക്കല്‍ ഞാന്‍ നിറ ഗര്‍ഭിണിയായിരിക്കെ ഒമ്ബതാം മാസത്തില്‍ ഞങ്ങളൊന്നിച്ച് പുറത്തൊരു ഡിന്നറിന് പോയി. ശേഷം കാറില്‍ കയറാനായി ഞാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം വണ്ടി മുന്നോട്ടും പിന്നോട്ടും എടുത്ത് എന്നെ കബളിപ്പിച്ചു കൊണ്ടേയിരുന്നു. ഞാന്‍ കാറിനു പിറകെ ഓടി താഴെ വീണു.
ഞാന്‍ അവിടിരുന്ന് കരഞ്ഞെങ്കിലും ആ കണ്ണീര്‍ അദ്ദേഹത്തെ കാട്ടാതിരിക്കാന്‍ ശ്രമിച്ചു. കരയുന്നത് കണ്ടാല്‍ അദ്ദേഹമെന്നെ പരിഹസിക്കുമായിരുന്നു. ഒരിക്കല്‍ ഒരു പാതിരാത്രിക്ക് മദ്യപിച്ച് കടന്നു വന്നപ്പോള്‍ ‘എന്താണ് വൈകിയത് ‘ എന്നൊരു ചോദ്യം തീര്‍ത്തും സ്വാഭാവികമായി നമ്മളൊക്കെ ചോദിക്കാറുള്ളതുപോലെ ഞാന്‍ ചോദിച്ചതിന് അദ്ദേഹം മുടിയില്‍ ചുറ്റിപ്പിടിച്ച് നിലത്തിഴച്ചു., മര്‍ദ്ദിച്ചു.മുകേഷിന്റെ അച്ഛന് വാക്ക് കൊടുത്തത് കൊണ്ടാണ് ഇത്രയുമൊക്കെ നടന്നിട്ടും പൊലീസിനെ സമീപിക്കാതെന്നതായിരുന്നു സരിതയുടെ മറുപടി. അദ്ദേഹം മരിക്കുന്നുവരെ ഞാനാ വാക്ക് പാലിച്ചു. ഒരിക്കല്‍ അവരുടെ വീട്ടില്‍ അവരുടെ ജോലിക്കാരിയുടെ മുമ്ബില്‍ വെച്ച് മുകേഷ് തന്നെ ഒരുപാട് ഉപദ്രവിച്ചതിനു ശേഷം ആ വീട്ടിലേക്കുള്ള പോക്കു നിര്‍ത്തിയിരുന്നു.
പക്ഷേ ഒരിക്കല്‍ ടാക്‌സ് കാര്യങ്ങള്‍ക്കായി തിരുവനന്തപുരത്തു വന്നപ്പോള്‍ അച്ഛന്‍ തന്നെ കൊണ്ടുപോകാനായി വന്നു. എയര്‍പോര്‍ട്ടില്‍ വച്ച് അച്ഛനെന്നോടു പറഞ്ഞു ‘വീട്ടിലേക്കു പോകാ’മെന്ന്.. ഞാന്‍ പറഞ്ഞു: ‘ഇല്ലച്ഛാ .. പങ്കജില്‍ റൂമെടുത്തിട്ടുണ്ട്. ഞാന്‍ വരുന്നില്ല. അദ്ദേഹം ഡ്രൈവറുടെ മുന്നില്‍ വച്ച് ഒന്നും സംസാരിക്കാതെ എന്റെ കൂടെ മുറിയിലേക്കു വന്നു. എന്നിട്ട് അവിടെ വച്ച് എന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു കൊണ്ട്,: ‘നീ കടന്നു പോകുന്നത് എന്തിലൂടെയൊക്കെയാണെന്ന് എനിക്കറിയാം.. എന്റെ മോന്‍ ശരിയല്ലെന്നും എനിക്കറിയാം. പക്ഷേ ഇതു മീഡിയയിലൊന്നും വരരുത്. മോള് സഹിക്ക് എന്നൊക്കെ പറഞ്ഞു. ആ പ്രോമിസ് ഇന്നുവരെ ഞാന്‍ കാത്തു. ഇന്നാണ് ഞാനത് ബ്രേക്ക് ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ എന്റെ നിശ്ശബ്ദത തെറ്റിദ്ധരിക്കപ്പെട്ടു… ആര്‍ക്കുമറിയില്ലായിരുന്നു എന്താണ് സംഭവിച്ചതെന്നും സരിത കൂട്ടിച്ചേര്‍ത്തു.