Spread the love

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ബേപ്പൂരില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്നും പി വി അൻവറിന്റെ വെല്ലുവിളിയെ ജനങ്ങള്‍ ശരിയായ രീതിയില്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തിമത്സരമല്ലെന്നും ആശയങ്ങളുടെ പോരാട്ടമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം വ്യക്തിപരമായ ശത്രുതയല്ലെന്നും വ്യക്തി അധിക്ഷേപം ഏത് രംഗത്തുള്ളവരെയും മാനസികമായി ബാധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈകാരികതയ്ക്കപ്പുറം രാഷ്ട്രീയബോധമാണ് പ്രധാനമെന്നും അതാണ് താന്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യക്തിഹത്യ നടത്തിയത് വളരെ ചെറിയൊരു വിഭാഗം ആളുകളാണെന്നും അതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group