
ഡല്‍ഹി: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് കൊല്ലപ്പെടാന്‍ വേണ്ടി പെണ്മക്കളെ വിവാഹം കഴിപ്പിക്കരുതെന്ന് സുപ്രീം കോടതി.
ഭര്‍ത്താവിന്റെ സ്നേഹവും പരിചരണവും തേടി നിരവധി സ്വപ്നങ്ങളുമായാണ് പെണ്‍കുട്ടികള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. നല്ല വിദ്യാഭ്യാസമുള്ളവരും സ്വതന്ത്രമായി ജീവിക്കാന്‍ കഴിവുള്ളവരുമായവര് പോലും സ്ത്രീധനത്തിന്റെ പേരില്‍ കഷ്ടപ്പെടുന്നു. വിവാഹത്തിന് മുമ്പ് തങ്ങള്‍ക്ക് ഒന്നും വേണ്ടെന്ന് അമ്മായിയമ്മമാര് പലപ്പോഴും അവകാശപ്പെടാറുണ്ടെങ്കിലും താമസിയാതെ സമ്മര്‍ദ്ദം ആരംഭിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മകളുടെ വിവാഹം ജീവിതം നിലനില്ക്കാന് ഈ ആവശ്യങ്ങള്‍ നിറവേറ്റണമെന്ന് തോന്നുന്ന ഒരു അവസ്ഥയിലേക്ക് ഇത് മാതാപിതാക്കളെ തള്ളിവിടുന്നു.
‘സ്ത്രീധനം വിവാഹത്തിന്റെ ഒരു നിബന്ധനയാക്കുന്ന ഏതൊരു യുവാവും തന്റെ വിദ്യാഭ്യാസത്തെയും രാജ്യത്തെയും അപമാനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുന്നു’ എന്ന മഹാത്മാഗാന്ധിയുടെ വാക്കുകളും കോടതി ഓര്‍മ്മിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ സ്ത്രീധന മരണ കേസില്‍ പ്രതിയായ ഭര്‍ത്താവിന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ പരാമര്‍ശം നടത്തിയത്. ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ ഇരയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഉത്തര്‍പ്രദേശ്, ബിഹാര്‍, കര്‍ണാടക എന്നിവിടങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ ഏറ്റവും രൂക്ഷമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികളെ പലപ്പോഴും ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിപ്പിക്കുകയും സ്ത്രീധനത്തിനായി ക്രൂരമായ പീഡനത്തിന് വിധേയരാകുകയും ചെയ്യുന്നു. ആത്മഹത്യയിലേക്ക് നയിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group






