
ഹൈദരാബാദ് : സിനിമാ ക്രൂ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയിതു.
പ്രഭാസ് നായകനാകുന്ന ‘ഫൗസി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ക്രൂ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെച്ചു. ഹൈദരാബാദിനടുത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്.
പ്രഭാസ് നായകനാകുന്ന ‘ഫൗസി’ എന്ന സിനിമാ യൂണിറ്റിലെ അംഗങ്ങള്‍ റാമോജി ഫിലിം സിറ്റിയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുകയായിരുന്ന ഒരു പ്രൊഡക്ഷൻ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള അബ്ദുള്ള പൂർമെറ്റിന് സമീപം വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് സിമന്റ് ഡിവൈഡർ ബ്ലോക്കുകളില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്







