Spread the love

പാലക്കാട്: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം പാലക്കാട്ടെ സിപിഎമ്മില്‍ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മറ്റി അംഗവും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ അബ്‌ദുല്‍ ഷുക്കൂർ പാർട്ടിയില്‍ നിന്നും രാജിവെച്ചു. ജില്ലാ സെക്രട്ടി ഇഎൻ സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തില്‍ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് രാജി. കൂടുതല്‍ സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് അബ്‌ദുല്‍ ഷുക്കൂർ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

video
play-sharp-fill

അബ്‌ദുല്‍ ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെ :

ഇത് ആരുടെയും ഔദാര്യമല്ല, അധ്വാനത്തിന്റെ അടയാളമാണ്! കഴിഞ്ഞ ഒന്നര വർഷമായി മനസ്സില്‍ കൊണ്ടുനടന്ന ആ ഭാരം ഇന്ന് ഇറക്കിവെക്കുന്നു. ഈ പ്രസ്ഥാനത്തില്‍ ഞാൻ വഹിച്ച ഉത്തരവാദിത്തങ്ങള്‍ ആരോ തന്ന ഔദാര്യമോ ‘ഒസിയത്തോ’ ആണെന്ന പരിഹാസം കേള്‍ക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ ഒന്നുണ്ട്, ഈ നിലയില്‍ ഞാനെത്തിയത് ആരുടെയും കൈനീട്ടം വാങ്ങിയല്ല, മറിച്ച്‌ വെയിലത്തും മഴയത്തും ഈ പാർട്ടിക്കായി ചെയ്ത വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഫലമായാണ്. തമ്പ്രാൻ ചമഞ്ഞ് ഔദാര്യം വിളമ്പുന്നവർക്ക് മുന്നില്‍ തലകുനിക്കാനില്ല. ആ അധ്യായം ഇവിടെ അവസാനിക്കുന്നു. കപടമായ ഔദാര്യത്തേക്കാള്‍ അന്തസ്സുള്ള നിലപാടാണ് എന്നും വലുത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് മുതല്‍ കൂടുതല്‍ സ്വതന്ത്രനായി, കൂടുതല്‍ കരുത്തോടെ മുന്നോട്ട്!