Spread the love

തിരുവനന്തപുരം: ഷിബു ബേബി ജോണ്‍ ആർഎസ്പിയുടെ മന്ത്രിയാവും. പാർലമെന്‍ററി പാർട്ടി നേതാവായി ഷിബു ബേബി ജോണിനെ തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തെരഞ്ഞെടുത്തു.

video
play-sharp-fill

നേരത്തെ നല്‍കിയിരുന്ന തൊഴില്‍ വകുപ്പിന് പകരം മറ്റൊരു പ്രധാന വകുപ്പ് ആവശ്യപ്പെടാനാണ് പാർട്ടി തീരുമാനം. ഡെപ്യൂട്ടി സ്പീക്കർ ഉള്‍പ്പെടെ കൂടുതല്‍ പദവികള്‍ ചോദിക്കില്ല. യുഡിഎഫ് നേടിയ വിജയത്തിന്‍റെ തിളക്കം കുറയ്ക്കുന്ന അനാവശ്യ ചർച്ചകള്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഉണ്ടാവരുതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.