കേരളം പെൺകുട്ടികൾക്ക് ജീവിക്കാനാവാത്ത നാടായി മാറി: വയനാട്ടിൽ പെൺകുട്ടിയെ നടുറോഡിൽ മുഖത്തടിച്ചപ്പോൾ തലസ്ഥാനത്ത് കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ; പെൺകുട്ടിയുടെ സുഹൃത്തിനെ കാണാതായി; കോട്ടയത്തെ പെൺകുട്ടിയെ കാണാതായിട്ട് ഒരു വർഷം

കേരളം പെൺകുട്ടികൾക്ക് ജീവിക്കാനാവാത്ത നാടായി മാറി: വയനാട്ടിൽ പെൺകുട്ടിയെ നടുറോഡിൽ മുഖത്തടിച്ചപ്പോൾ തലസ്ഥാനത്ത് കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ; പെൺകുട്ടിയുടെ സുഹൃത്തിനെ കാണാതായി; കോട്ടയത്തെ പെൺകുട്ടിയെ കാണാതായിട്ട് ഒരു വർഷം

തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: കേരളം എന്ന കൊച്ചു സംസ്ഥാനം പെൺകുട്ടികൾക്ക് ജീവിക്കാൻ സാധിക്കാത്ത നിലയിലായി. വയനാട്ടിൽ തമിഴ്‌നാട്ടിൽ നിന്നെത്തിയ പെൺകുട്ടിയെ ഓട്ടോഡ്രൈവർ നടുറോഡിൽ ഓടിച്ചിട്ട് അടിച്ചപ്പോൾ, തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി കുഴിച്ചിട്ടിരിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്്. കോട്ടയം ജില്ലയിൽ എരുമേലി സ്വദേശിയായ ജെസ്‌ന എന്ന പെൺകുട്ടിയെ കാണാതായി ഒരു വർഷമാകുന്നു. എന്നിട്ടും, ഇതുവരെയും പെൺകുട്ടിയെ കണ്ടെത്താൻ കേരളത്തിലെ പൊലീസിനു സാധിച്ചിട്ടില്ല. ഇതിനെല്ലാമിടയിലാണ് ഒരു മാസം മുൻപ് കാണാതായ തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരം അമ്പൂരിയിലാണ് സുഹൃത്തിന്റെ വീടിനു സമീപത്തെ പുരയിടത്തിൽ ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയത്. ഒരു മാസം മുൻപ് കാണാതായ പൂവാർ സ്വദേശി രാഖി (30)യുടെ മൃതദേഹമാണ് ചാക്കിൽക്കെട്ടി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. അമ്പൂരിക്ക് അടുത്ത് തോട്ടുമുക്ക് എന്ന സ്ഥലത്താണ് പെൺകുട്ടിയുടെ സുഹൃത്തിന്റെ വീട്. ഒരു മാസം മുൻപ് വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടർന്ന് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കുഴിച്ചിട്ടിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കാണാതായ ദിവസം ഇപ്പോൾ വീട്ടിലേയ്ക്ക് വരുമെന്ന് രാഖി വിളിച്ചു പറഞ്ഞിരുന്നു. അവസാനമായി രാഖി വിളിച്ചത് അമ്പൂരി സ്വദേശിയായ അഖിലിനെയാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് അഖിലിന്റെ വീട്ടിലും പരിസരത്തും പൊലീസ് സംഘം പരിശോധന നടത്തിയത്.  അമ്പൂരി സ്വദേശിയായ അഖിലിനെ രാഖി നിരന്തരമായി വിളിച്ചിരുന്നതായി പൊലീസ് സംഘത്തിനു നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.  അതെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
പറമ്പിൽ കുഴിച്ചിട്ട മൃതദേഹം പൊലീസ് കണ്ടെടുത്തു. രാഖിയുടെ സുഹൃത്ത് അഖിലിനെ കണ്ടെത്താൻ പക്ഷെ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നാണ് വിവരം . പട്ടാളക്കാരൻ കൂടിയായ ഇയാൾ സ്ഥലത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട രാഖി. ഇവർ എറണാകുളത്തേയ്ക്ക് പോകുകയാണെന്നായിരുന്നു ഇവർ വീട്ടിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ മാസം 21 മുതലാണ് രാഖിയെ കാണാതിയിരുന്നത്.
അഖിൽ പുതുതായി നിർമ്മിക്കുന്ന വീടിന്റെ സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ പുരയിടത്തിൽ കുഴിയെടുത്ത ശേഷം മൃതദേഹം കുഴിച്ചിട്ടിരിക്കുകയായിരുന്നു. അടുത്തിടെ അഖിലിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അഖിലിനെയും സഹോദരൻ രാഹുലിനെയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാനുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അയൽവാസിയായ ഒരാളെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്.