നാലാംക്ലാസ് പാസായ മകനോട് പഠിപ്പിക്കാന്‍ വഴിയില്ലാത്തതിനാല്‍ പഠിത്തം നിർത്തിക്കോളാൻ നിസ്സഹായനായ അച്ഛന്‍ പറഞ്ഞു ;അന്ന് സര്‍ക്കാര്‍ ദത്തെടുത്ത നാലാംക്ലാസ് വിദ്യാര്‍ഥി ഇന്ന് എംഎല്‍എയായി;മാവേലിക്കര എംഎല്‍എ എം.എസ്. അരുണ്‍കുമാര്‍ നിയമസഭയില്‍ നടത്തിയ ഹൃദയം തൊട്ട പ്രസംഗം ഇങ്ങനെ…

നാലാംക്ലാസ് പാസായ മകനോട് പഠിപ്പിക്കാന്‍ വഴിയില്ലാത്തതിനാല്‍ പഠിത്തം നിർത്തിക്കോളാൻ നിസ്സഹായനായ അച്ഛന്‍ പറഞ്ഞു ;അന്ന് സര്‍ക്കാര്‍ ദത്തെടുത്ത നാലാംക്ലാസ് വിദ്യാര്‍ഥി ഇന്ന് എംഎല്‍എയായി;മാവേലിക്കര എംഎല്‍എ എം.എസ്. അരുണ്‍കുമാര്‍ നിയമസഭയില്‍ നടത്തിയ ഹൃദയം തൊട്ട പ്രസംഗം ഇങ്ങനെ…

 

സ്വന്തം ലേഖിക

 

കൊച്ചി :നാലാംക്ലാസ് പാസായ മകനോട് ഇനിയങ്ങോട്ട് പഠിപ്പിക്കാന്‍ വഴിയില്ലാത്തതിനാല്‍ പഠിത്തം നിറുത്തിക്കോളാനാണ് നിസ്സഹായനായ അച്ഛന്‍ പറഞ്ഞത്. ആ മകനെയാണ് സര്‍ക്കാര്‍ ദത്തെടുത്തത്. ഇടതുപക്ഷം അവനെയിപ്പോള്‍ മാവേലിക്കരയില്‍ മത്സരിപ്പിച്ച്‌ ജയിപ്പിച്ചിരിക്കുന്നു.മാവേലിക്കര എംഎല്‍എ എം.എസ്. അരുണ്‍കുമാര്‍ നിയമസഭയില്‍ നടത്തിയ ഹൃദയം തൊട്ട പ്രസംഗം ഇങ്ങനെ.

എം.എസ്. അരുണ്‍കുമാര്‍ എം എല്‍ എയുടെ വാക്കുകള്‍ ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധിയായ സാമ്ബത്തിക പ്രശ്നങ്ങള്‍ പട്ടികജാതി വിഭാഗങ്ങള്‍ അനുഭവിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു നേരത്തെ… ഇപ്പോഴുള്ള സാഹചര്യം പോലെ അല്ല അന്ന്, അതില്‍ ഒരു നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കഥ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുകയാണിപ്പോള്‍. അന്നത്തെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അഞ്ചാം ക്ലാസിലേക്ക് പഠിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി… അച്ഛനോട് നാലാം ക്ലാസ് പൂര്‍ത്തിയായപ്പോള്‍ അവന്‍ പറഞ്ഞത് അച്ഛാ എനിക്ക് അഞ്ചാം ക്ലാസ്സില്‍ പഠിക്കാന്‍ പോകണമെന്നായിരുന്നു… പക്ഷെ ആ അച്ഛന്‍ അന്ന് പറഞ്ഞത് മോനെ അച്ഛന് അതിനുള്ള കഴിവില്ല നീ പഠിത്തം അവസാനിപ്പിക്കണം തന്റെ തൊട്ട് താഴെയുള്ള അനുജത്തിയോടും അച്ഛന്‍ ഇതേ ആവശ്യം ഉന്നയിക്കുകയുണ്ടായി…

ആ സമയത്താണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു സുപ്രധാനമായ തീരുമാനം അന്നത്തെക്കാലത്ത് കൊണ്ടുവന്നത്.അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇന്നത്തെ ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ സംസ്ഥാന സെക്രട്ടറി അഡ്വ. സിഎസ് സുജാത ഒരു പദ്ധതി തയ്യാറാക്കുന്നു… ആ പദ്ധതി പട്ടികജാതി വികസന വകുപ്പുമായി ആലോചിച്ച്‌ ആ വിഭാഗത്തിപ്പെട്ട നിരവധിയായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക എന്ന തീരുമാനം എടുക്കുന്നു… അന്ന് പത്ത് വിദ്യാര്‍ത്ഥികളെ ദത്തെടുക്കുന്നു… ആ പത്ത് വിദ്യാര്‍ത്ഥികളെ ദത്തെടുക്കുമ്ബോള്‍ അതിലൊരു വിദ്യാര്‍ത്ഥിയായി ഈ പറഞ്ഞ മകനും ഉണ്ടായിരുന്നു… വര്‍ഷങ്ങള്‍ കടന്നുപോയി…2021ലെത്തി ആ വിദ്യാര്‍ത്ഥിയെ ഇടതുപക്ഷ രാഷ്ട്രീയം മാവേലിക്കരയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു.. മത്സരിച്ചു…വിജയിച്ചു…ഇന്ന് ഈ സഭയുടെ മുന്നില്‍ നിന്നുകൊണ്ട് സംസാരിക്കുമ്ബോള്‍ ഏറ്റവുമധികം അഭിമാനമുണ്ട് അതിലേറെ സന്തോഷവുമുണ്ട്…ഇടതുപക്ഷ ജനാധിപത്യ മുന്നണി എങ്ങിനെയാണ് പട്ടികജാതി വിഭാഗങ്ങളെ ചേര്‍ത്തുപിടിച്ചത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ നില്‍ക്കുന്ന ഞാന്‍… അരുണ്‍കുമാര്‍ പറഞ്ഞു….

നിരവധിയായ പദ്ധതികളാണ് ഇടതുപക്ഷ സര്‍ക്കാര്‍ പട്ടികജാതി വിഭാഗത്തിലെ ജനങ്ങള്‍ക്കായി സംസ്ഥാനത്ത് ആവിഷ്കരിച്ച്‌ മുന്നോട്ട് പോകുന്നത്.