ആളുകളെ കൊല്ലുന്ന ഫാക്ടറിയോ എം.ആർ.എഫ്..! ഭയത്തിലായ നാട്ടുകാരുടെ ഇടപെടലും തുണച്ചില്ല; ഫാക്ടറി ഇന്നും തുറന്നു പ്രവർത്തിക്കും; ഐ.ജിയും ജില്ലാ പൊലീസ് മേധാവിയും എം.ആർ.എഫ് സന്ദർശിച്ചു: പഞ്ചായത്തംഗം അടക്കമുള്ളവരുടെ പ്രതികരണം ഇവിടെ കാണാം

ആളുകളെ കൊല്ലുന്ന ഫാക്ടറിയോ എം.ആർ.എഫ്..! ഭയത്തിലായ നാട്ടുകാരുടെ ഇടപെടലും തുണച്ചില്ല; ഫാക്ടറി ഇന്നും തുറന്നു പ്രവർത്തിക്കും; ഐ.ജിയും ജില്ലാ പൊലീസ് മേധാവിയും എം.ആർ.എഫ് സന്ദർശിച്ചു: പഞ്ചായത്തംഗം അടക്കമുള്ളവരുടെ പ്രതികരണം ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജീവനിൽകൊതിയുള്ള നാട്ടുകാരുടെ ആശങ്കയ്ക്കും എം.ആർ.എഫ് കമ്പനി അധികൃതരുടെ പണക്കൊതിയ്ക്കു മുകളിൽ പറക്കാനായില്ല. ഒരു നാടിന്റെ ആശങ്കമുഴുവൻ നെഞ്ചേറ്റി പഞ്ചായത്ത് അംഗം സോമൻകുട്ടി പറഞ്ഞത് കേട്ടാലറിയാം എം.ആർ.എഫ് എന്ന കമ്പനി എങ്ങിനെയാണ് വടവാതൂർ എന്ന നാടിനെ ആശങ്കയിലാക്കുന്നത് എന്ന്. സോമൻകുട്ടിയുടെ വാക്കുകളുടെ വീഡിയോ ഇവിടെ കാണാം

എം.ആർ.എഫിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമായതിനെ തുടർന്നു വ്യാഴാഴ്ച കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറും ജില്ലാ പൊലീസ് മേധാവി ജി.ജയദേവും ഇന്നലെ എം.ആർ.എഫ് സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം എം.ആർ.എഫ് കമ്പനിയുമായി ബന്ധപ്പെട്ട 94 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എം.ആർ.എഫ് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മാത്രം ഇതുവരെ അൻപത് പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ ഇന്നലെ മരിച്ച ആൾക്കു കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഇന്നലെയും കമ്പനി തുറന്നു പ്രവർത്തിച്ചതാണ് നാട്ടുകാർക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നത്.

നിലവിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം കമ്പനിയിലേയ്ക്കു ലോറികൾ എത്തുന്നുണ്ട്. ഇവിടങ്ങളിൽ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നു കമ്പനി അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും പ്രദേശവാസികളായ സാധാരണക്കാരുടെ ആശങ്ക ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് ഇന്നലെ മരിച്ച വടവാതൂർ സ്വദേശിയ്ക്കു കൊവിഡ് സ്ഥിരീകരിച്ചത്.

കമ്പനി താല്കാലികമായെങ്കിലും അടച്ചിട്ട് രോഗ പ്രതിരോധ മാർഗങ്ങൾ പൂർണമായും നടപ്പിലാക്കുന്നു എന്ന് ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, രണ്ടായിരത്തിലേറെ തൊഴിലാളികൾ നാലു ഷിഫ്റ്റിലായി ജോലി ചെയ്യുന്ന കമ്പനി നിലവിൽ തൊഴിലാളികളുടെ എണ്ണം പാതിയായി കുറച്ചതായി കമ്പനി മാനേജ്മെന്റ് അവകാശപ്പെടുന്നു. തൊഴിലിനായി എത്തുന്നവർക്കു പരിശോധന ഉറപ്പു വരുത്തുന്നുണ്ട്. ഇത് കൂടാതെ ആവശ്യമുള്ളവർക്കു ക്വാറന്റയിൻ സൗകര്യം ക്രമീകരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

എന്നാൽ, ഇതുവരെയും ഇവിടെ മതിയായ ക്രമീകരണങ്ങൾ കമ്പനി ഒരുക്കിയിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇത്രത്തോളം ആളുകൾക്കു കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടും ഇതുവരെയും കരിങ്കല്ലിനു കാറ്റുപിടിച്ച സ്ഥിതിയാണ് എം.ആർ.എഫ് കമ്പനി.