play-sharp-fill
പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തില്‍ കയറാന്‍ 22 ലക്ഷം നല്‍കാന്‍ മാത്രം മണ്ടിയാണോ പത്മജയെന്ന് : എം പി വിന്‍സന്റ്

പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തില്‍ കയറാന്‍ 22 ലക്ഷം നല്‍കാന്‍ മാത്രം മണ്ടിയാണോ പത്മജയെന്ന് : എം പി വിന്‍സന്റ്

പത്മജയുടെ ആരോപണത്തെ ഡിസിസി പ്രസിഡന്‍യായിരുന്ന എം.പി വിന്‍സന്റ്. റോഡ് ഷോയ്ക്ക് 22 ലക്ഷം വാങ്ങി എന്ന ആരോപണം തെറ്റ്. പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തില്‍ കയറാന്‍ 22 ലക്ഷം നല്‍കാന്‍ മാത്രം മണ്ടിയാണോ പത്മജയെന്ന് അദ്ദേഹം ചോദിച്ചു. പ്രതാപനും, എനിക്കും ഓരോ വോട്ട് വീതമേ ഉള്ളു. പത്മജ തൃശ്ശൂരില്‍ തോറ്റത് എത്ര വോട്ടിനെന്ന് ഓര്‍ക്കണമെന്നും വിന്‍സെന്റ് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തൃശ്ശൂരില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയപ്പോള്‍ അവരുടെ വാഹനത്തില്‍ കയറാന്‍ വേണ്ടി തന്റെ കൈയില്‍ നിന്ന് 22.5 ലക്ഷം രൂപ വാങ്ങിയതായും തന്നെ വാഹനത്തില്‍ കയറ്റിയില്ലെന്നും പത്മജ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് എം.പി.വിന്‍സെന്റാണ് വാങ്ങിയത്. കെ.സുധാകരന്‍ മാത്രമാണ് കോണ്‍ഗ്രസില്‍ തന്നോട് ആത്മാര്‍ഥതയോടെ പെരുമാറിയതെന്നും അദ്ദേഹത്തെ വിട്ടുപോരുന്നതില്‍ മാത്രമാണ് തന്റെ മനസ്സിടറിയതെന്നും പത്മജ പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group