play-sharp-fill
മൂവാറ്റുപുഴയിൽ  മരം വെട്ടാനായി കയറിയ ആളെ മരത്തിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴയിൽ മരം വെട്ടാനായി കയറിയ ആളെ മരത്തിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി


സ്വന്തം ലേഖിക

കൊച്ചി : മരം വെട്ടാനായി കയറിയ ആളെ മരത്തിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ കല്ലൂര്‍ക്കാട് താണിക്കുന്നേല്‍ മാര്‍ട്ടിന്‍ വര്‍​ഗീസി (47) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളാരം കല്ല് ഭാ​ഗത്തെ മരത്തില്‍ കയറിയ മാര്‍ട്ടിന് ഇതിനു പിന്നാലെ അസ്വസ്ഥതയുണ്ടാവുകയും, കുഴഞ്ഞു വീഴുകയുമായിരുന്നു.


മരക്കൊമ്പില്‍ തടഞ്ഞുനിന്ന ഇയാളെ, കല്ലൂര്‍ക്കാട് ഫയര്‍ ഫോഴ്സാണ് താഴെ ഇറക്കിയത്. എന്നാല്‍, താഴെ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group