play-sharp-fill
കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നടന്നു; സംസ്ഥാന പ്രസിഡൻ്റ് വിനോദ് പി എസ് ഉദ്ഘാടനം നിർവഹിച്ചു

കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നടന്നു; സംസ്ഥാന പ്രസിഡൻ്റ് വിനോദ് പി എസ് ഉദ്ഘാടനം നിർവഹിച്ചു

സ്വന്തം ലേഖിക

കോട്ടയം: കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ഐ എം എ ഹാളിൽ വച്ച് നടന്നു.

ജില്ലാ പ്രസിഡൻ്റ് വിനു പി നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡൻ്റ് വിനോദ് പി എസ് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രമോഷൻ സാധ്യതകൾ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ജോയിൻ്റ് ആർ ടി ഓ പ്രമോഷന് സാങ്കേതിക യോഗ്യത നിർബന്ധമാക്കിയ നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.

സംഘടനയുടെ പുതിയ ജില്ലാ പ്രസിഡണ്ടായി സജീവ് സി ആറിനെയും സെക്രട്ടറിയായി വിവേക് എസിനെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ.
വൈസ് പ്രസിഡൻ്റ്: സൂസൻ ബേബി. ജോയിൻ സെക്രട്ടറി: വിനോദിനി.
ട്രഷറർ:കിരൺ മാത്യു.