റോഡിൽ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള പരസ്യ ബോർഡുകളോ, നിർമാണ സാധനങ്ങൾ കൂട്ടിയിട്ടതോ മൂലം ഒരാളുടേയും ജീവൻ നഷ്ടപ്പെടരുത്; ഇത്തരത്തിലുള്ള നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കൂ.

റോഡിൽ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള പരസ്യ ബോർഡുകളോ, നിർമാണ സാധനങ്ങൾ കൂട്ടിയിട്ടതോ മൂലം ഒരാളുടേയും ജീവൻ നഷ്ടപ്പെടരുത്; ഇത്തരത്തിലുള്ള നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കൂ.

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ, ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ, കാഴ്ച മറയ്ക്കുന്ന വസ്തുക്കൾ, റോഡിലും പാതയോരങ്ങളിലും സുഗമമായ യാത്രക്ക് വിഘാതമാകുന്ന രീതിയിൽ കൂട്ടിയിട്ട കെട്ടിട നിർമ്മാണ സാമഗ്രികൾ എന്നിവ നീക്കം ചെയ്യാനുള്ള നടപടി മോട്ടോർവാഹന വകുപ്പ് ആരംഭിച്ചു.

കേരള ഹൈക്കോടതിയുടെ wp(c) 9670 / 2018 ലെ വിധിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇത്തരം വസ്തുക്കളുടെ ഉടമസ്ഥതയുള്ള വ്യക്തികൾ സ്ഥാപനങ്ങൾ സംഘടനകൾ എന്നിവ ഇവ സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ, റോഡ് സുരക്ഷക്ക് വിഘാതമാകുന്ന ബോർഡുകൾ, വസ്തുക്കൾ, സാമഗ്രികൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഇക്കാര്യം കോട്ടയം ജില്ലയിലെ ആർടിഒ, ആർടിഒ(എൻഫോഴ്‌സ്‌മെന്റ് ) എന്നിവരുടെ വാട്സാപ്പിലോ ഇമെയിലിലോ ചിത്രങ്ങൾ സഹിതം സമർപ്പിക്കാവുന്നതാണ്

ആർടിഒ
വാട്സ്ആപ്പ് നമ്പർ 8547639005
ഇമെയിൽ [email protected]
എൻഫോഴ്സ്മെന്റ് ആർടിഒ
വാട്സ്ആപ്പ് നമ്പർ
9447377870 ഇമെയിൽ [email protected]