വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ചു: 49 കാരൻ പിടിയിൽ
സ്വന്തം ലേഖകൻ
കറുകച്ചാൽ: വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ചു. സംഭവത്തിൽ 49 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടയ്ക്കാട് ചെട്ടികുളം ഭാഗത്ത് തെക്കേക്കര വീട്ടിൽ രാജു പി.ജി (49) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം മാന്തുരുത്തി ഭാഗത്തുള്ള വീട്ടമ്മയുടെ പുരയിടത്തിലെ കിണറിന് സമീപം വച്ചിരുന്ന വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടമ്മയുടെ പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
ഇയാൾ മോഷണം ചെയ്ത മോട്ടോർ വിൽപ്പന നടത്തിയ കടയിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. കറുകച്ചാൽ സ്റ്റേഷൻ എസ്. ഐ അനിൽകുമാർ ആർ, സി.പി.ഓ മാരായ പ്രദീപ്, ബിബിൻ ബാലകൃഷ്ണൻ, അൻവർ കരീം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.