play-sharp-fill
സ്വകാര്യജീവിതത്തിന് മകൻ തടസമായി;  ഒരുവയസ്സുകാരന്റെ  വായില്‍ ഭക്ഷണം  കുത്തിക്കയറ്റി ശ്വാസംമുട്ടിച്ച്‌ കൊന്നു ; അമ്മ  അറസ്റ്റില്‍

സ്വകാര്യജീവിതത്തിന് മകൻ തടസമായി; ഒരുവയസ്സുകാരന്റെ വായില്‍ ഭക്ഷണം കുത്തിക്കയറ്റി ശ്വാസംമുട്ടിച്ച്‌ കൊന്നു ; അമ്മ അറസ്റ്റില്‍


സ്വന്തം ലേഖിക

ഊട്ടി: സ്വകാര്യജീവിതത്തിന് മകൻ തടസമായി ഒരുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. ഊട്ടി വണ്ണാര്‍പ്പേട്ടയില്‍ താമസിക്കുന്ന ഗീതയാണ് (40) അറസ്റ്റിലായത്.


ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ഇവര്‍ മകന്‍ നിധീഷിനെ ആഹാരം വായില്‍ കുത്തിക്കയറ്റി ശ്വാസംമുട്ടിച്ച്‌ കൊല്ലുകയായിരുന്നു. ഫെബ്രുവരി 14-നാണ് നിധീഷ് മരിച്ചത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയില്‍ പരിശോധിച്ച ഡോക്ടര്‍ക്ക് സംശയംതോന്നി പോലിസിനെ അറിയിച്ചു. അസ്വാഭാവികമരണത്തിന് കേസെടുത്ത പോലിസ് ഇവരറിയാതെ അറിയാതെ അന്വേഷണം നടത്തിയാണ് ഇവരെ കുരുക്കിയത്.

സാഹചര്യത്തെളിവുകള്‍ പ്രതികൂലമായതോടെ ഗീതയെ ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.
കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഭക്ഷണം വായയില്‍ കുരുങ്ങിയുള്ള സ്വാഭാവികമാണെന്ന് വരുത്താനാണ് ഇങ്ങനെ ചെയ്തതെന്നും ഗീത പറഞ്ഞു.