സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; മയക്കുമരുന്നിന് അടിമയായ മകനെ മാതാവ് കൊലപ്പെടുത്തി; അറസ്റ്റ് സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം

സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; മയക്കുമരുന്നിന് അടിമയായ മകനെ മാതാവ് കൊലപ്പെടുത്തി; അറസ്റ്റ് സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം

സ്വന്തം ലേഖിക

തിരുവനന്തപുരം: മയക്കുമരുന്നിനടിമയായ മകനെ കൊലപ്പെടുത്തിയ കേസില്‍ ഒരു വര്‍ഷത്തിന് ശേഷം മാതാവ് അറസ്റ്റില്‍.

വിഴിഞ്ഞം സ്വദേശി നാദിറയാണ് അറസ്റ്റിലായത്. 2020 സെപ്തംബറിലാണ് നാദിറയുടെ മകന്‍ സിദ്ദിഖിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മയക്കുമരുന്നിനടിമയായ സിദ്ദിഖ് സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ സിദ്ദിഖും മാതാവും സഹോദരിയും മാത്രമായിരുന്നു താമസം.

ഇയാള്‍ സ്ഥിരമായി മാതാവിനെയും സഹോദരിയേയും ഉപദ്രവിക്കാറുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.യുവാവ് തൂങ്ങിമരിച്ചുവെന്നായിരുന്നു നാദിറ ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞിരുന്നത്.

മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിക്കാനും ശ്രമിച്ചു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കഴുത്ത് ഞെരിച്ച്‌ ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.