play-sharp-fill
അമ്മയുടെ അസുഖം ഭേദമാക്കാൻ സ്വന്തം കുഞ്ഞിനെ ബലി അർപ്പിച്ചു: മന്ത്രവാദിയുടെ നിർദ്ദേശ പ്രകാരം 1 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബലി നൽകി ദമ്പതികൾ

അമ്മയുടെ അസുഖം ഭേദമാക്കാൻ സ്വന്തം കുഞ്ഞിനെ ബലി അർപ്പിച്ചു: മന്ത്രവാദിയുടെ നിർദ്ദേശ പ്രകാരം 1 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബലി നൽകി ദമ്പതികൾ

 

ലഖ്നോ: അമ്മയുടെ രോ​ഗം ഭേദമാകാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി മാതാപിതാക്കൾ. ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ദമ്പതികൾ ബലി നൽകിയത്. ഉത്തർപ്രദേശിലെ മുസാഫർന​ഗറിലാണ് സംഭവം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ മമത, അച്ഛൻ ​ഗോപാൽ കശ്യപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

 

ദീർഘനാളായി രോ​ഗ ബാധിതയായിരുന്നു മമത. അസുഖം ഭേദമാകണമെങ്കിൽ കുഞ്ഞിനെ ബലി നൽകണമെന്ന മന്ത്രിവാദിയുടെ നിർദ്ദേശ പ്രകാരമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

 

കുട്ടിയെ കാണാതായതോടെ പ്രദേശവാസികളാണ് വിവരം പോലീസിൽ അറിയിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം പുറത്തറിയുന്നത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group