കനത്ത മഴ; കോട്ടയം വഴിയുള്ള  ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടതോടെ യാത്രക്കാർ വലഞ്ഞു; ദീർഘദൂര ​സർവ്വീസുകളടക്കം മിക്ക ട്രെയിനുകളും വൈകി ഓടുന്നു, ജനശതാബ്ദി ആലപ്പുഴ വഴി തിരിച്ചുവിട്ടു

കനത്ത മഴ; കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടതോടെ യാത്രക്കാർ വലഞ്ഞു; ദീർഘദൂര ​സർവ്വീസുകളടക്കം മിക്ക ട്രെയിനുകളും വൈകി ഓടുന്നു, ജനശതാബ്ദി ആലപ്പുഴ വഴി തിരിച്ചുവിട്ടു

കൊച്ചി: കനത്ത മഴയെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിവിധയിടങ്ങളിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറി. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടതോടെ യാത്രക്കാർ വലഞ്ഞു. എറണാകുളത്തുണ്ടായ കനത്ത മഴയെ തുടർന്ന് റെയില്‍വേ സിംഗ്നലുകളുടെ പ്രവര്‍ത്തനം തകരാറില്‍.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം നിൽക്കുന്നത് എറണാകുളം ടൗൺ, എറണാകുളം ജംഗ്ഷൻ സ്റ്റേഷനുകളിൽ സിഗ്നലുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ദീര്‍ഘദൂര ട്രെയിനുകള്‍ട അടക്കം വൈകിയാണ് ഓടുന്നത്. ട്രെയിൻ 16650 നാഗർകോവിൽ – മംഗളൂരു പരശുറാം എക്സ്പ്രസ്സ് എറണാകുളം ടൗൺ സ്റ്റേഷന്‍ വഴി തിരിച്ചുവിട്ടു.

ട്രെയിൻ 12618 നിസാമുദ്ദിൻ – എറണാകുളം മംഗള എക്സ്പ്രസ്സ് എറണാകുളം ടൌൺ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു. കൊല്ലം – എറണാകുളം മെമു എക്സ്പ്രസ് ഇന്ന് തൃപ്പുണിത്തുറ വരെ മാത്രമേ സർവീസ് നടത്തു. 12081 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എന്നിവ ആലപ്പുഴ വഴി സർവീസ് നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group