video
play-sharp-fill
രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന വിജയ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; ‘കങ്കുവ’യിലൂടെ വലിയ  പരാജയത്തെ നേരിടേണ്ടിവന്ന സൂര്യ പുറത്തേക്ക്; ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള 10 നായകന്മാരുടെ പട്ടിക പുറത്ത്; പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന വിജയ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; ‘കങ്കുവ’യിലൂടെ വലിയ പരാജയത്തെ നേരിടേണ്ടിവന്ന സൂര്യ പുറത്തേക്ക്; ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള 10 നായകന്മാരുടെ പട്ടിക പുറത്ത്; പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

സിനിമകളുടെ ജയപരാജയങ്ങള്‍ അപ്രവചനീയമാണ്. അഭിനേതാക്കളെയും സംവിധായകരെയുമൊക്കെ സംബന്ധിച്ച് മുന്നിലുള്ള വെല്ലുവിളിയും അതുതന്നെയാണ്. വിജയങ്ങള്‍ തുടരുകയും പരാജയങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക.

 

അവരുടെ ജനപ്രീതിയുടെ ഉയര്‍ച്ചതാഴ്ചകളെ സ്വാധീനിക്കുന്ന ഘടകവും അതാണ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയരായ പുരുഷ താരങ്ങളുടെ ഒരു പട്ടിക പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള പട്ടികയാണ് ഇത്.

 

നവംബര്‍ ലിസ്റ്റില്‍ നിന്ന് ചില വ്യത്യാസങ്ങളോടെയാണ് ഡിസംബറിലെ ലിസ്റ്റ് എത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന വിജയ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതാണ് അതില്‍ പ്രധാനം. വിജയ്‍യുടെ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് പുഷ്പ 2 ന്‍റെ തിളക്കത്തില്‍ നില്‍ക്കുന്ന അല്ലു അര്‍ജുന്‍ ആണ്. നവംബര്‍ ലിസ്റ്റില്‍‌ എട്ടാം സ്ഥാനത്തുണ്ടായിരുന്ന സൂര്യ പട്ടികയില്‍ നിന്നേ പുറത്തായി എന്നതാണ് മറ്റൊരു ശ്രദ്ധേയ വസ്തുത. പകരം ഇടംപിടിച്ചിരിക്കുന്നത് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാല്‍ ഒന്‍പതാം സ്ഥാനത്താണ് സല്‍മാന്‍ ഖാന്‍. മുന്‍പ് ഈ സ്ഥാനത്തുണ്ടായിരുന്ന രാം ചരണ്‍ എട്ടാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തി.

ഏറെക്കാലം വിജയ് ഭരിച്ചിരുന്ന ഒന്നാം സ്ഥാനത്ത് ഏതാനും മാസങ്ങളായി പ്രഭാസ് ആണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് അല്ലു അര്‍ജുനും മൂന്നാം സ്ഥാനത്ത് വിജയ്‍യും.

നാലാം സ്ഥാനത്ത് ഷാരൂഖ് ഖാന്‍ ആണ്. അഞ്ചാമത് ജൂനിയര്‍ എന്‍ടിആറും ആറാമത് അജിത്ത് കുമാറും. മഹേഷ് ബാബുവാണ് ഏഴാം സ്ഥാനത്ത്. എട്ടാമത് രാം ചരണും ഒന്‍പതാമത് സല്‍മാന്‍ ഖാനും. അക്ഷയ് കുമാര്‍ ആണ് പത്താം സ്ഥാനത്ത്. ഓര്‍മാക്സ് ഇന്ത്യ ലിസ്റ്റില്‍ മലയാളി താരങ്ങള്‍ പൊതുവെ ഇടംപിടിക്കാറില്ല.