മോഷ്ടിച്ച പഴയ സ്കൂട്ടർ തിരികെ തന്നാൽ പകരം പുതുപുത്തൻ സ്കൂട്ടർ: മോഷണമുതൽ തിരികെ കിട്ടാൻ ഓഫർ: അമ്മ വാങ്ങി കൊടുത്ത സ്കൂട്ടർ മോഷണം പോയതിന്റെ വിഷമത്തിൽ യുവാവ്.
പുണെ: മോഷ്ടാവിന് വൻ ഓഫർ നൽകി യുവാവ്. മോഷ്ടിച്ച പഴയ സ്കൂട്ടർ തിരികെ തന്നാൽ
പുതുപുത്തൻ സ്കൂട്ടർ വാങ്ങിത്തരും. പുണെയിലെ അഭയ് ചൗഗ്ലെ എന്ന യുവാവാണ് ദസറ
ആഘോഷത്തിനിടെ വീട്ടിൽ നിന്നു മോഷണം പോയ സ്കൂട്ടർ തിരി ച്ചുകിട്ടാൻ ഈ ഓഫർ വച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ആയുസ്സ് മുഴുവൻ സ്നേഹം പകർന്നു കടന്നു പോയ അമ്മയുടെ ഓർമയാണ് ആ സ്കൂട്ടർ. സ്വ
ത്തെല്ലാം സ്വരുക്കൂട്ടി അമ്മ വാങ്ങിയ പ്രിയപ്പെട്ട വാഹനം. കാൻസർ മൂലം 3 മാസം മുൻപു മരിച്ച
അമ്മയുടെ സ്നേഹത്തിന്റെയും കരു തലിന്റെയും പ്രതീകം. ദയ വായി ആ സ്കൂട്ടർ തിരികെ
തന്ന് പുത്തൻ സ്കൂട്ടറുമായി പോവുക എന്ന് സമൂഹമാധ്യമത്തിൽ അപേക്ഷ പോസ്റ്റ് ചെയ്ത്
യുവാവ് കാത്തിരി ക്കുന്നു.
Third Eye News Live
0